KollamLatest NewsKeralaNattuvarthaNews

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ

കുമ്മിള്‍ പാങ്ങലുകാട് സ്വദേശിയായ ആദര്‍ശ് ബാബുവാണ് അറസ്റ്റിലായത്

കൊല്ലം: കടയ്ക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് എക്‌സൈസ് പിടിയിൽ. കുമ്മിള്‍ പാങ്ങലുകാട് സ്വദേശിയായ ആദര്‍ശ് ബാബുവാണ് അറസ്റ്റിലായത്.

260 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാൾ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

Read Also : കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് നല്‍കരുത് : യുക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി

കഞ്ചാവ് വ്യാപാരം നടക്കുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടയമംഗലം എക്‌സൈസ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ചടയമംഗലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് അനീര്‍ഷായുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button