KasargodLatest NewsKeralaNattuvarthaNews

കാസർഗോഡ് രണ്ട് വാഹനാപകടങ്ങൾ : മൂന്നുപേർക്ക് ദാരുണാന്ത്യം

മീന്‍ ലോറി ബൈക്കിലിടിച്ചാണ് രണ്ടുപേർ മരിച്ചത്. കാഞ്ഞങ്ങാട് മഡിയനില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മൂന്നാമത്തെയാൾ മരിച്ചത്

കാസര്‍​ഗോഡ്: കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ വ്യത്യസ്തമായുണ്ടായ രണ്ടു വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. മീന്‍ ലോറി ബൈക്കിലിടിച്ചാണ് രണ്ടുപേർ മരിച്ചത്. കാഞ്ഞങ്ങാട് മഡിയനില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മൂന്നാമത്തെയാൾ മരിച്ചത്.

Read Also : ‘സമാജ്‌വാദി പാര്‍ട്ടി ശക്തമായ മത്സരം കാഴ്ചവെക്കും, 2 രണ്ട് മണി വരെ കാത്ത് നില്‍ക്കൂ’ : ശിവസേന നേതാവ്

ബൈക്ക് യാത്രക്കാരായ പെരിയ നടുവോട്ടു പാറയിലെ എന്‍.എ.പ്രജീഷ് (22), പള്ളിക്കര സി.എച്ച്‌ നഗറിലെ അനില്‍ (24) എന്നിവരും, ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അടോട്ട് സ്വദേശിയായ രതീഷും (31) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട് മഡിയനിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button