AlappuzhaKeralaLatest NewsNews

ഏറ്റവും സന്തോഷമുള്ള ദിനമെന്ന് ചെന്നിത്തല, ദുർദിനമല്ലേ എന്ന് പിണറായി: പൊതുവേദിയിൽ കോൺഗ്രസിന്റെ തകർച്ച ആഘോഷിച്ച് മുഖ്യൻ

വലിയഴീക്കൽ പാലത്തിന്‍റെ ഉദ്ഘാടന വേദിയിൽ ചെന്നിത്തലയും സന്നിഹിതനായിരിക്കെ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് പിന്നാലെ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും പാർട്ടിയെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടന വേദിയിൽ ശ്രദ്ധേയനായി. നിങ്ങൾക്ക് ഇന്ന് ദുർദിനം ആണല്ലോ എന്ന് പറഞ്ഞാണ് പിണറായി കോൺഗ്രസിനെ പൊതുവേദിയില്‍ പരിഹസിച്ചത്. വലിയഴീക്കൽ പാലത്തിന്‍റെ ഉദ്ഘാടന വേദിയിൽ ചെന്നിത്തലയും സന്നിഹിതനായിരിക്കെ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പാലം തുറന്ന ഇന്ന് തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് ചെന്നിത്തല സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Also read: ഐ.എഫ്.എഫ്.കെ മാർച്ച് 18 മുതൽ: 15 തിയേറ്ററുകളിൽ 7 പാക്കേജുകളിലായി 173 ചിത്രങ്ങൾ പ്രദർശിപ്പിക്കും

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാല് എണ്ണത്തിലും വന്‍ തേരോട്ടം നടത്തി, ബദൽ ഇല്ലാത്ത ശക്തിയായി ബിജെപി മാറിയിരിക്കുകയാണ്. പഞ്ചാബ് പൂര്‍ണമായി കൈവിട്ടതിന് പുറമെ, ഗോവയിലും കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണ്.

ആലപ്പുഴയുടെ തന്നെ ചിരകാല സ്വപ്നമായിരുന്ന വലിയഴീക്കൽ പാലം, സർക്കാർ ഇന്ന് നാടിന് സമർപ്പിച്ചു. ഏഷ്യയിലെ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണിത്. വലിയഴീക്കൽ പാലം തീരദേശ ഹൈവേയുടെ ഭാഗമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button