MalappuramKeralaNattuvarthaLatest NewsNews

അനധികൃതമായി കടത്താന്‍ ശ്രമം : 1.80 കോടി രൂപയുടെ കുഴൽപ്പണവു‌മായി ദമ്പതികൾ പിടിയിൽ

എറണാകുളത്ത് താമസിക്കുന്ന പൂണെ സ്വദേശികളായ ദമ്പതികളെ പൊലീസ് പിടികൂടി

മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകോടി 80 ലക്ഷത്തി അമ്പതിനായിരം രൂപയുടെ കുഴല്‍പണവുമായി ദമ്പതികൾ പിടിയിൽ. സംഭവത്തിൽ എറണാകുളത്ത് താമസിക്കുന്ന പൂണെ സ്വദേശികളായ ദമ്പതികളെ പൊലീസ് പിടികൂടി.

മലപ്പുറം വളാഞ്ചേരി ജംഗ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Read Also : ഇവിഎം തട്ടിപ്പ്: സ്‌ട്രോങ് റൂമുകൾക്ക് മുന്നിൽ ബൈനോക്കുലർ ഉപയോഗിച്ച് കാവൽ നിന്ന എസ്‌പി സ്ഥാനാർത്ഥിക്ക് വൻ പരാജയം

വളാഞ്ചേരി ജങ്ഷന് സമീപം കാത്തുനിന്ന പൊലീസ് സംഘം, കാറിൽ പരിശോധന നടത്തിയപ്പോഴാണ് സീറ്റിന് അടിയിൽ സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button