IdukkiKeralaNattuvarthaLatest NewsNews

അ​ല്‍​ഫാം ക​ഴി​ക്കാ​ന്‍ സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ മു​ങ്ങി : വി​ദ്യാ​ർ​ത്ഥി​നി​ക​ൾ‌ പൊ​ലീ​സ് പി​ടി​യി​ൽ

15, 13 വ​യ​സു​ള്ള വി​ദ്യാ​ര്‍ത്ഥി​നി​ക​ളാ​ണ് സ്‌​കൂ​ളി​ല്‍ പോ​കാനെന്ന വ്യാജേന വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങിയ ശേഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മു​ങ്ങി​യ​ത്

ഇ​ടു​ക്കി: അ​ല്‍​ഫാം ക​ഴി​ക്കാ​ന്‍ സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ മു​ങ്ങി​യ വി​ദ്യാ​ര്‍ത്ഥി​നി​ക​ൾ പൊ​ലീ​സ് പി​ടിയിൽ. 15, 13 വ​യ​സു​ള്ള വി​ദ്യാ​ര്‍ത്ഥി​നി​ക​ളാ​ണ് സ്‌​കൂ​ളി​ല്‍ പോ​കാനെന്ന വ്യാജേന വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങിയ ശേഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മു​ങ്ങി​യ​ത്.

ക​ട്ട​പ്പ​ന​യി​ലേ​ക്കാ​ണ് ഇ​വ​ർ പോ​യ​ത്. എന്നാൽ, കു​ട്ടി​ക​ളെ കാ​ണാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്, അ​ധ്യാ​പ​ക​ര്‍ മാ​താ​പി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു. തു​ട​ര്‍​ന്ന്, പൊ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ടെ വീ​ട്ടു​കാ​ര്‍ മൊ​ബൈ​ലി​ല്‍ കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

Read Also : അഫ്‌സല്‍ കട തുറക്കുന്നു: സി.ഐ.ടി.യു. ആക്രമണം ഇല്ലാത്ത ഗൾഫ് നാട്ടിൽ

ഒ​രു കു​ട്ടി വീ​ട്ടു​കാ​രു​ടെ നി​ര്‍​ബ​ന്ധ​ത്തെ തു​ട​ര്‍​ന്ന്, ബ​സ് ക​ട​ന്നു​പോ​കു​ന്ന ബാ​ല​ഗ്രാ​മി​ല്‍ ഇ​റ​ങ്ങിയെങ്കിലും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി വീ​ട്ടു​കാ​ര്‍ വ​ഴ​ക്ക് പ​റ​യു​മെ​ന്ന് ക​രു​തി സ​ഞ്ചാ​രം തു​ട​ര്‍​ന്നു.

തുടർന്ന് നെ​ടു​ങ്ക​ണ്ട​ത്ത് നിന്ന് രാ​ജാ​ക്കാ​ട് ബ​സി​ല്‍ ക​യ​റിയ കുട്ടിയെ മൈ​ലാ​ടും​പാ​റ​യി​ല്‍ വ​ച്ച് പൊ​ലീ​സ് പി​ടി​കൂ​ടുകയായിരുന്നു. പി​ന്നീ​ട് ഇ​രു​വ​രെ​യും പൊ​ലീ​സ് മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button