KottayamKeralaNattuvarthaLatest NewsNews

സർക്കാർ 3 ഇരട്ടി പണം തരും, അത് വാങ്ങാൻ ഞങ്ങൾക്ക് വയ്യ, കെ റെയിൽ വേണ്ടവർ വീട് എടുത്തോ: വീട്ടുടമയുടെ പരസ്യം വൈറൽ

മൂന്ന് ഇരട്ടി തുക നൽകി സർക്കാർ കെ റെയിലിനായി ഭൂമി ഏറ്റെടുക്കുകയാണെന്ന അവകാശവാദം വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ്, ഭൂമി നഷ്ടമാകുന്ന ഒരാൾ വിചിത്രമായ തീരുമാനം എടുത്തിരിക്കുന്നത്.

കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ കെ റെയിൽ പാതയിലുള്ള വീട് വിൽപ്പനയ്ക്ക് വെച്ച് ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശി. വീടിനും സ്ഥലത്തിനുമായി 60 ലക്ഷം രൂപ ചെലവ് വന്നതായും, 50 ലക്ഷം രൂപക്ക് വിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മനോജ് വർക്കി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Also read: കൊവിഡ് മരണം: നഷ്ടപരിഹാരം തേടി കൂടുതൽ വ്യാജ അപേക്ഷകൾ വരുന്നു, അന്വേഷിക്കാൻ അനുമതി തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ഈ സ്ഥലത്തിന് സർക്കാർ ഇപ്പോൾ 3 ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുകയാണ്. അത്രയും പണം കൈപ്പറ്റാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട്, സ്വന്തം സ്ഥലം 50 ലക്ഷം രൂപക്ക് വിൽക്കാൻ ആഗ്രഹിക്കുകയാണെന്ന് മനോജ് വർക്കി കുറിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവർ മുന്നോട്ട് വന്ന് ഈ വീടും സ്ഥലവും വാങ്ങണമെന്ന് അയാൾ ആവശ്യപ്പെട്ടു.

മൂന്ന് ഇരട്ടി തുക നൽകി സർക്കാർ കെ റെയിലിനായി ഭൂമി ഏറ്റെടുക്കുകയാണെന്ന അവകാശവാദം വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ്, ഭൂമി നഷ്ടമാകുന്ന ഒരാൾ വിചിത്രമായ തീരുമാനം എടുത്തിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ നിരവധി ആൾക്കാർ ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു. വീട് വാങ്ങി, സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന 3 ഇരട്ടി തുക സ്വന്തമാക്കാൻ മനോജ് വർക്കി കെ റെയിൽ അനുകൂലികളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button