Latest NewsUAENewsInternationalGulf

യുഎഇയിൽ മൂടൽമഞ്ഞ്: താപനില കുറയുമെന്ന് മുന്നറിയിപ്പ്

അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. ദുബായ്, ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Read Also: ‘പുടിനുമായി സംസാരിക്കാന്‍ തയ്യാറാണ്’: ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കം? സെലന്‍സ്‌കി

വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. റോഡുകളിലെ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകാൻ അധികൃതർ തീരുമാനിച്ചത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച് രാവിലെ 9.30 വരെ മൂടൽമഞ്ഞ് അനുഭവപ്പെടും.

Read Also: ജോലി കഴിഞ്ഞ് വിയർത്തു കുളിച്ച 19 കാരന്റെ അർദ്ധരാത്രിയിലെ ഓട്ടം വൈറലാകുന്നു: പ്രശസ്ത നിർമാതാവ് ഓഫർ നൽകിയിട്ടും നിരസിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button