Latest NewsNewsIndia

മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് തന്നെ: സത്യപ്രതിജ്ഞ ഇന്ന്

തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവെച്ചുകൊണ്ടാണ് മണിപ്പൂരിൽ ബി.ജെ.പി ഭരണത്തുടർച്ച നേടിയത്. തുടർച്ചയായി ഇത് രണ്ടാം തവണയാണ് ബി.ജെ.പി മണിപ്പൂരിൽ സർക്കാർ രൂപീകരിക്കുന്നത്.

ഡൽഹി: മണിപ്പൂർ മുഖ്യമന്ത്രിയായി ഇന്ന് എൻ. ബിരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് മൂന്ന് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ബിരേൻ സിംഗ് മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകുന്നത്. ബിരേൻ സിങ്ങിനെ ഏകകണ്ഠമായി പാർട്ടി തിരഞ്ഞെടുക്കുകയായിരുന്നു. മണിപ്പൂരിൽ ബി.ജെ.പി വ്യക്തമായ ആധിപത്യം നേടിയെങ്കിലും, പാർട്ടി മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ വൈകിയിരുന്നു. ബിരേൻ സിം​​ഗും മുതിർന്ന നേതാവായ എം.എൽ.എ ബിശ്വജിത് സിം​ഗും തമ്മിൽ അധികാരത്തെ ചൊല്ലി നടന്ന തർക്കമാണ് ചർച്ചകൾ നീളാൻ കാരണമായത്.

Also read: പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുത്, കെ റെയിൽ പ്രതിഷേധങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് ഡിജിപി

ബി.ജെ.പി നിയമസഭാ കക്ഷി യോഗമാണ് ഒടുവിൽ ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെയെന്ന് തീരുമാനിച്ചത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർട്ടി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവെച്ചുകൊണ്ടാണ് മണിപ്പൂരിൽ ബി.ജെ.പി ഭരണത്തുടർച്ച നേടിയത്. തുടർച്ചയായി ഇത് രണ്ടാം തവണയാണ് ബി.ജെ.പി മണിപ്പൂരിൽ സർക്കാർ രൂപീകരിക്കുന്നത്. മുപ്പത്തിയൊന്ന് സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി ആവുകയായിരുന്നു. ഒൻപത് സീറ്റുകൾ നേടികൊണ്ട് എൻ.പി.പിയും മുന്നേറ്റം കാഴ്ച്ചവെച്ചു. അതേസമയം, സംസ്ഥാനത്ത് ഉറച്ച വേരുകൾ ഉണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button