Latest NewsNewsInternationalGulf

ദുബായ് എക്‌സ്‌പോ: ഒമാൻ പവലിയനിൽ ഇതുവരെ രേഖപ്പെടുത്തിയത് ഒരു ദശലക്ഷത്തിലേറെ സന്ദർശനങ്ങൾ

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിലെ ഒമാൻ പവലിയനിൽ ഇതുവരെ രേഖപ്പെടുത്തിയത് ഒരു ദശലക്ഷത്തിലേറെ സന്ദർശനങ്ങൾ. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 17 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എക്‌സ്‌പോ 2020 ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് ഒമാൻ പവലിയൻ സ്ഥിതി ചെയ്യുന്നത്.

Read Also: അന്താരാഷ്ട്ര വിദഗ്ധർ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തുകളിലൊന്നായ കുന്തിരിക്കം മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിലാണ് പവലിയന്റെ രൂപകൽപ്പന. ഒമാന്റെ പ്രകൃതി സമ്പത്തിലും, സാംസ്‌കാരിക പൈതൃകത്തിലും ഊന്നിയാണ് ഈ പവലിയനിലെ കാഴ്ച്ചകളും, അനുഭവങ്ങളും ഒരുക്കിയിരിക്കുന്നത്. ‘ഒമാൻ 2040’ ദർശനം ഉൾക്കൊള്ളുന്ന വിവിധ ഒമാനി സ്ഥാപനങ്ങളുടെ നേട്ടങ്ങൾ പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒമാന്റെ ചരിത്രവും രാജ്യത്തിന്റെ നാഗരികവും മാനുഷികവുമായ നേട്ടങ്ങളും ഭാവി അഭിലാഷങ്ങളും പവലിയന്റെ ആകർഷണങ്ങളാണ്.

Read Also: ഷാഹ്‌ദോല്‍ കൂട്ടബലാത്സംഗം, മുഖ്യപ്രതി ഷദാബ് ഉസ്മാനിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button