Latest NewsNewsInternational

തകര്‍ന്നു വീണ ചൈനീസ് വിമാനത്തിലെ 132 പേരെ കണ്ടെത്താനാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു

ബീജിംഗ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനാകാത്തതില്‍ ദുരൂഹ വര്‍ദ്ധിപ്പിക്കുന്നു. 123 യാത്രക്കാരും ഒമ്പത് ക്രൂ അംഗങ്ങളും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.

Read Also : കാർഷിക നിയമങ്ങൾ വീണ്ടും വന്നേക്കും: 80% കർഷകരും നിയമത്തെ അനുകൂലിക്കുന്നു, പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതി സമിതി

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍, അതിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം, ചൈനയിലെ ഏറ്റവും വലിയ വ്യോമ ദുരന്തമായാണ് ചൈനീസ് സര്‍ക്കാര്‍ കാണുന്നത്. ഉപഗ്രഹ ചിത്രങ്ങളില്‍ വലിയ അഗ്നി ഗോളത്തെയാണ് കാണാന്‍ സാധിക്കുന്നത്. ഇത്, ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.

തിങ്കളാഴ്ച ഉച്ചയോടെ, തെക്കന്‍ ചൈനയിലെ വനപ്രദേശത്തെ മലയിലാണ് വിമാനം തകര്‍ന്നു വീണത്. കുന്‍മിംഗില്‍ നിന്ന് ഗ്വാംഗ്ഷൂവിലേക്ക് പുറപ്പെട്ട ദ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനമാണ് ഗ്വാംഗ്ഷി പ്രവിശ്യയില്‍ വച്ച് തീപിടിച്ച് തകര്‍ന്ന് വീണത്. അപകടത്തില്‍ ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം തുടരുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button