Latest NewsNewsCrime

സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നാല് പേർ അറസ്റ്റിൽ

വെല്ലൂർ: രാത്രി ആൺസുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ യുവതിയെ അഞ്ച് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. വെള്ളിയാഴ്ച രാത്രി തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ കാട്പാടി എന്ന സ്ഥലത്താണ് സംഭവം നടന്നത്.

നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ് യുവതി. സിനിമ കണ്ടതിന് ശേഷം യുവതിയും ആൺസുഹൃത്തും ഷെയർ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഓട്ടോയിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർ യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുകയും ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെയും സുഹൃത്തിന്റെയും പക്കലുണ്ടായിരുന്ന 40,000 രൂപയും സ്വർണാഭരണങ്ങളും അക്രമികൾ കൈക്കലാക്കുകയും ചെയ്തു.

Read Also  :  ടെസ്റ്റിൽ പുതിയ റെക്കോർഡ്: സംഗക്കാരയെയും സച്ചിനെയും മറികടന്ന് സ്റ്റീവ് സ്മിത്ത്

സംഭവത്തിൽ, ഇമെയിൽ വഴിയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പിന്നാലെ, സംഭവത്തിൽ പ്രതികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളിൽ രണ്ട് പേരെ ജുഡീഷ്യൽ കസ്റ്റഡിയിലും പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഹോമിലേക്കും അയച്ചു. ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button