CricketLatest NewsNewsSports

ഈ വര്‍ഷം സഞ്ജുവിന്റേതാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു: അശ്വിൻ

മുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ സൂപ്പർ സ്പിന്നര്‍ ആര്‍ അശ്വിന്‍. സാങ്കേതികമായി കഴിവുള്ള താരമാണ് സഞ്ജുവെന്നും ഗെയ്മിനെ കുറിച്ചുള്ള പദ്ധതികൾ തുറന്ന് സംസാരിക്കാനും വിമര്‍ശനങ്ങള്‍ സ്വീകരിക്കുവാനും അദ്ദേഹം തയ്യാറാവാറുണ്ടെന്നും അശ്വിൻ പറഞ്ഞു. റോയല്‍സിന്റെ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാങ്കേതികമായി കഴിവുള്ള താരമാണ് സഞ്ജു. ഗെയ്മിനെ കുറിച്ചുള്ള പദ്ധതികൾ തുറന്ന് സംസാരിക്കാനും വിമര്‍ശനങ്ങള്‍ സ്വീകരിക്കുവാനും അദ്ദേഹം തയ്യാറാവാറുണ്ട്. ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും സഞ്ജു മികവ് നിലനിര്‍ത്തുന്നു. പന്ത് പിച്ച് ചെയ്യുന്നതും എങ്ങോട്ടാണ് കുത്തിതിരിയുന്നതെന്നും അദ്ദേഹത്തിന് കൃത്യമായി പറയാന്‍ സാധിക്കും’.

Read Also:- ഐപിഎല്‍ 2022: രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരത്തെ പ്രവചിച്ച് ആകാശ് ചോപ്ര

‘പ്രായം സഞ്ജുവിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാം. ഈ വര്‍ഷം സഞ്ജുവിന്റേതാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ടീമിന് വേണ്ടി വലിയ സംഭവനകള്‍ നല്‍കാനാണ് ശ്രമിക്കുക. ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏതുതരം ചര്‍ച്ചകള്‍ക്കും ഞാന്‍ തയ്യാറാണ്. എന്റെ പരിചയസമ്പത്തില്‍ നിന്ന് ഞാന്‍ പഠിച്ചത് പങ്കുവെക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ’ അശ്വിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button