ThiruvananthapuramKeralaLatest NewsNews

സിൽവർ ലൈനിന്റെ അലൈൻമെന്റ് മാറ്റിയിട്ടില്ല, പ്രചരിക്കുന്നത് സ്വകാര്യ വെബ്‌സൈറ്റിന്റെ മാപ്പ്: വ്യക്തമാക്കി കെ റെയിൽ

അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന തിരുവഞ്ചൂരിന്റെ ആരോപണം വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു.

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന ആരോപണത്തെ നിഷേധിച്ച് കെ റെയിൽ. സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈൻമെന്റ് എന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തിനാണ് കെ റെയിൽ വിശദീകരണം നൽകിയിരിക്കുന്നത്.

‘അന്തിമ അലൈൻമെൻ്റിൽ മാറ്റം വരുത്തിയിട്ടില്ല. സിൽവർ ലൈൻ സ്റ്റേഷനുകളെ നേർരേഖയിൽ ബന്ധിപ്പിച്ച് വരച്ച ഒരു സ്വകാര്യ വെബ്സൈറ്റിൻ്റെ മാപ്പാണ് ആദ്യ അലൈൻമെന്റ് എന്ന പേരിൽ പ്രചരിക്കുന്നത്’ കെ റെയിൽ വ്യക്തമാക്കി. അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന തിരുവഞ്ചൂരിന്റെ ആരോപണം വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു. മന്ത്രി സജി ചെറിയാന്റെ വീട് ഒഴിവാക്കാനാണ് ഇത്തരത്തിൽ അലൈൻമെന്റ് മാറ്റിയിരിക്കുന്നതെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. പിന്നീട് സജി ചെറിയാൻ തന്റെ പഞ്ചായത്ത് തന്നെ അലൈൻമെന്റിൽ നിന്ന് ഒഴിവാക്കിയതായി തിരുവഞ്ചൂർ ആരോപിച്ചു. അദ്ദേഹത്തിന്റെ ആരോപണങ്ങൾ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചിട്ടും എന്തുകൊണ്ട് കെ റെയിൽ പ്രതികരിക്കുന്നില്ലെന്ന് പൊതുസമൂഹം ചോദ്യം ഉയർത്തിയിരുന്നു. ഈ ആശങ്കയാണ് ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ റെയിൽ പരിഹരിച്ചിരിക്കുന്നത്.

Also read: സിൽവർ ലൈൻ പദ്ധതിയുടെ സർവ്വേക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും: സർവ്വേ നിയമപരമല്ലെന്ന് ഹർജിക്കാർ

കെ റെയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം – കാസര്‍ഗോഡ് അർദ്ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അന്തിമ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ല. ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ സില്‍വര്‍ ലൈന്‍ സ്റ്റേഷനുകളെ നേര്‍രേഖയില്‍ ബന്ധിപ്പിച്ചുകൊണ്ട് വരച്ച മാപ്പാണ്, സില്‍വര്‍ ലൈനിന്റെ ആദ്യ അലൈന്‍മെന്റ് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്. പ്രസ്തുത മാപ്പ് വസ്തുതാവിരുദ്ധവും, കെ-റെയിലിന് ഉത്തരവാദിത്വമില്ലാത്തതുമാണ്.

ഈ മാപ്പ് സൂചകം മാത്രമാണെന്നും, സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്‍മെന്റ് മാത്രമാണിതെന്നും ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോമില്‍ വ്യക്തമാണ്. ഔദ്യോഗിക അലൈൻമെന്റ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നും അവര്‍ പറയുന്നുണ്ട്. ഈ മാപ്പുമായി താരതമ്യം ചെയ്താണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി ആരോപണം ഉന്നയിക്കപ്പെടുന്നത്. ഇപ്പോഴും ഈ മാപ്പ് പ്രസ്തുത വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Also read: രാംപൂർഹട്ടിൽ എത്തി മമത ബാനർജി, അക്രമികളെ വെറുതെ വിടില്ല, ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു

2020 ന്റെ തുടക്കത്തില്‍ സില്‍വര്‍ ലൈനിന്റെ വ്യാജ അലൈന്‍മെന്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ വഞ്ചിതരാകരുതെന്ന് 2020 മാര്‍ച്ച് 4 ന് തന്നെ കെ റെയില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അഭ്യർത്ഥിച്ചിരുന്നതാണ്.

വിശദമായ സർവ്വേക്ക് ശേഷമാണ് സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് തീരുമാനിച്ചത്. 2020 ജൂണ്‍ 9 ന് സിസ്ട്ര ഈ അലൈന്‍മെന്റ് അടങ്ങുന്ന ഡി.പി.ആര്‍ സമര്‍പ്പിക്കുകയും. സംസ്ഥാന മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ള ഈ അലൈന്‍മെന്റ് പ്ലാനാണ് കെ റെയിലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button