Latest NewsNewsFootballSports

പരാജയമറിയാതെ 30 മത്സരങ്ങൾ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയ്ക്ക് തകർപ്പൻ ജയം

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയ്ക്ക് തകർപ്പൻ ജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്‍റീന പരാജയപ്പെടുത്തിയത്. നികോ ഗോൺസാലസ്, ഏഞ്ചൽ ഡി മരിയ, ലയണൽ മെസി എന്നിവരാണ് അർജന്‍റീനയ്ക്കായി ഗോൾ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിലെ 35-ാം മിനിറ്റിൽ നികോ ഗോൺസാലസ് അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടി. മികച്ച പന്തടക്കത്തോടെ കളിച്ച അർജന്റീന വെനസ്വേലയുടെ ഗോൾ മുഖത്ത് നിരവധി അവസരങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും ഗോൾ നേടാനായില്ല. എന്നാൽ, രണ്ടാം പകുതിയിലെ 79-ാം മിനിറ്റിൽ ഏഞ്ചൽ ഡി മരിയ ലീഡുയർത്തി.

Read Also:- റോസ് വാട്ടറിന്റെ ആരോഗ്യ ഗുണങ്ങൾ!

82-ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിലൂടെ സൂപ്പർ താരം മെസി പട്ടിക പൂർത്തിയാക്കി. ഇതോടെ പരാജയമറിയാതെ അർജന്‍റീന 30 മത്സരങ്ങൾ പൂർത്തിയാക്കി. അർജന്‍റീന നേരത്തെ തന്നെ, ലോകകപ്പ് യോഗ്യത നേടിയിരുന്നു. ലോകകപ്പിന് മുമ്പ് സ്വന്തം മണ്ണിൽ അർജന്‍റീനയുടെ അവസാന പോരാട്ടം കാണാൻ ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button