Latest NewsKeralaIndia

കെ-റെയില്‍ സര്‍വേ: സർക്കാര്‍ വാദം പൊളിയുന്നു, ലക്ഷ്യം സ്ഥലമേറ്റെടുക്കലെന്ന് സര്‍ക്കാര്‍ വിജ്ഞാപനം, മുൻപേ കല്ലിന് കരാറും

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് സര്‍വേ നടത്തി കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനാണെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമായി. ആമുഖത്തില്‍ത്തന്നെ സ്ഥലമേറ്റെടുക്കലാണ് സര്‍വേയുടെ ഉദ്ദേശ്യമെന്ന് പറയുന്നു. ഇതോടെ സർക്കാർ വാദം പൊളിയുകയാണ്. 2021 ഒക്ടോബര്‍ അഞ്ചിന് സര്‍വേ ആക്ട് പ്രകാരം ഇറങ്ങിയ ഉത്തരവില്‍, സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി സര്‍വേ നടത്താനാണ് അനുമതി നല്‍കിയത്.

എന്നാല്‍, സര്‍വേ നടപടികള്‍ സ്ഥലമേറ്റെടുക്കാനല്ലെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കുന്നത്. അതേസമയം, സില്‍വര്‍ലൈന് അതിരടയാളമായി കല്ലുകള്‍ തന്നെ മതിയെന്ന് കെ റെയില്‍ നേരത്തെ തീരുമാനിച്ചെന്ന് വ്യക്തമാക്കുന്ന രേഖയും ഇതിനൊപ്പം പുറത്തു വന്നിട്ടുണ്ട്. ഭൂമി സര്‍വേയ്ക്കുള്ള വിഞ്ജാപനത്തിന് അഞ്ചുമാസം മുന്‍പേ കല്ലുകള്‍ക്ക് കരാര്‍ നല്‍കിയതിന്‍റെ രേഖ ഒരു ചാനൽ പുറത്തു വിട്ടു.

കല്ലിടുന്നത് ആരുടെ നിർദ്ദേശ പ്രകാരമാണെന്ന് കെ റെയില്‍ പറയാന്‍ മടിക്കുമ്പോഴാണ് കേരളമാകെ സംഘര്‍ഷഭൂമിയാക്കുന്ന കല്ലിടാനുള്ള തീരുമാനത്തിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നത്. കെ റെയില്‍ എന്ന ഈ കല്ലിടുന്നത് റവന്യൂവകുപ്പിന്‍റെ വിഞ്ജാപനം അനുസരിച്ച് ഭൂമി സര്‍വേയ്ക്കാണ് എന്നാണ് കെ റെയിലിന്റെ വാദം.

അതേസമയം, സ്ഥലമേറ്റെടുക്കാന്‍ വേണ്ടിയെന്ന ഉത്തരവിലെ പരാമര്‍ശം സാങ്കേതിക നടപടിക്രമം മാത്രമാണെന്ന് സര്‍ക്കാര്‍ പറയുന്നു. സര്‍വേയുടെ ഉദ്ദേശ്യം വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. 2013 ലെ ഭൂമി എറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള നടപടികള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാരിന്റെ ന്യായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button