AlappuzhaKeralaNattuvarthaLatest NewsNews

വേണ്ടത് കാർഷിക മതിൽ: കെ റെയിൽ കൊണ്ടുള്ള മതിൽ കേരളത്തിന് വേണ്ടെന്ന് പിസി തോമസ്

മാവേലിക്കര: കേരളത്തിനാവശ്യം കെ റെയിൽ കൊണ്ടുള്ള മതിലല്ലെന്നും കാർഷിക മതിലാണന്നും വ്യക്തമാക്കി മുൻ കേന്ദ്ര മന്ത്രി പിസി തോമസ്. മാവേലിക്കരയിൽ ഏപ്രിൽ 24 ന് ഒരു കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന കാർഷിക മതിലിന്റെ നിർമ്മാണ ശാലയിലെ വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചടങ്ങിൽ, നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ, കാർഷിക മതിൽ നിർമ്മാണത്തെക്കുറിച്ച് വിശദീകരണം നടത്തി.

ഉന്നതാധികര സമതി അംഗം തോമസ് എം മാത്തുണ്ണി, സംസ്ഥാന ജനറൽ സെക്രട്ടറി കെജി സുരേഷ്, ഡിസിസി സെക്രട്ടറിമാരായ നൈനാൻ സി കുറ്റിശ്ശേരിൽ കെഎൽ മോഹൻലാൽ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ അനിവർഗീസ്, ആർഎസ്‌പി മണ്ഡലം സെക്രട്ടറി ജോർജ് വർഗീസ്, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശാന്തി അജയൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ, യുഡിഎഫ് നേതാക്കളായ സക്കീർ ഹുസൈൻ, അജയൻ തൈ പറമ്പിൽ, ജേക്കബ് മാത്യു, ജോൺ മണപ്പള്ളിൽ, കൃഷ്ണനുണ്ണിത്താൻ, കുട്ടൻ നായർ, എബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button