Latest NewsNewsInternationalKuwaitGulf

കുവൈത്ത് വിമാനത്താവളത്തിൽ തീപിടുത്തം: വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ തീപിടുത്തം. വിമാനത്താവളത്തിൽ നിർമ്മാണത്തിരിക്കുന്ന രണ്ടാം ടെർമിനലിലാണ് അഗ്നിബാധയുണ്ടായത്. ഭൂഗർഭ നിലയിൽ ഉണ്ടായ തീപിടിത്തം ഒന്നാം നിലയിലേക്കു വരെ പടർന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 6 അഗ്നിരക്ഷാ യൂണിറ്റിലെ 150 ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: അരങ്ങേറ്റത്തിൽ അര്‍ധ സെഞ്ച്വറി: റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ യുവ താരം

വിമാനത്താവളത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് കണക്കാക്കി വരികയാണ്. ചില വിമാനങ്ങൾ വൈകിയത് ഒഴിച്ചാൽ തീപിടുത്തം വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു.

Read Also: പുതിയ സ്മാര്‍ട്ട് മോണിട്ടറുമായി സാംസങ് എം8: ലോകത്തെ ഏറ്റവും വേഗതയേറിയ ഡെസ്‌ക്ടോപ് പ്രോസസറുമായി ഇന്റല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button