ThiruvananthapuramLatest NewsKeralaNattuvarthaNews

നിർഭയ സെല്ലിൽ പ്രോഗ്രാം കോ-ഓർഡിനേറ്ററിലേക്ക് ഒഴിവ്: യോഗ്യതകൾ അറിയാം

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിൽ പ്രോഗ്രാം കോ-ഓർഡിനേറ്ററെ കരാറിൽ നിയമിക്കുന്നു. അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രിൽ എട്ട് ആണ്. സംസ്ഥാന കോ-ഓർഡിനേറ്റർ, നിർഭയ സെൽ, ചെമ്പക നഗർ, ഹൗസ് നമ്പർ 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ആണ് അപേക്ഷ അയക്കേണ്ടത്. നിശ്ചിത ദിവസം വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിച്ചിരിക്കണം.

സൈക്കോളജി, സൈക്യാട്രി, സോഷ്യൽ വർക്ക്, ചൈൽഡ് സൈക്കോളജി, എഡ്യൂക്കേഷൻ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം വേണം. ശിശു വികസന പ്രവർത്തനങ്ങളുടെ നിർവഹണത്തിലും നടപ്പാക്കലിലും ഏഴു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ആരോഗ്യം, ചൈൽഡ് ഡെവലപ്‌മെന്റ്, കറക്ഷണൽ സർവീസസ്, നിയമം എന്നിവയിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. [email protected] ലേക്കും അപേക്ഷ രേഖകൾ സഹിതം അയക്കാം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button