Latest NewsKeralaIndia

പോപ്പുലർ ഫ്രണ്ടുകാർക്ക് അഗ്നിശമന സേനയുടെ പരിശീലനം: അന്വേഷിച്ച് ഉടൻ നടപടിയെന്ന് ഡിജിപി. ബി.സന്ധ്യ

ഇത്, സർവ്വീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഗ്നിശമനസേനാംഗങ്ങൾക്ക് ഇടയിൽ തന്നെ മുറുമുറുപ്പുണ്ട്.

ആലുവ: ആലുവയിൽ ഇന്നലെ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിൽ അഗ്നിശമനസേനാംഗങ്ങൾ പങ്കെടുത്ത് പരിശീലനം നൽകിയ സംഭവത്തിനെതിരെ വ്യാപക വിമർശനം. പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ, റെസ്‌ക്യൂ ആൻഡ് റിലീഫ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിലാണ് അഗ്നിശമന സേനയെത്തിയത്. സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം, അതേ വേദിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് സേന പരിശീലനം നൽകി.

പൾമറി റെസിസിറ്റേഷൻ (പുനരുജ്ജീവന ചികിത്സ,) ഫയർ ആൻഡ് റസ്‌ക്യൂ ഓപ്പറേഷൻ തുടങ്ങിയ മേഖലയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. രാഷ്‌ട്രീയ സംഘടനകൾ ഉൾപ്പെടെ വേദിയിൽ ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കാൻ പാടില്ലെന്നിരിക്കെയാണ്, മതമൗലിക സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വേദിയിൽ പ്രവർത്തകർക്ക് പരിശീലനം നൽകിയത്. ഇത്, സർവ്വീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഗ്നിശമനസേനാംഗങ്ങൾക്ക് ഇടയിൽ തന്നെ മുറുമുറുപ്പുണ്ട്.

അഗ്നിശമന സേനാ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് തുടങ്ങിയവർ ആണ് പരിശീലനം നൽകിയത്. പരിശീലകർക്കുള്ള ഉപഹാരവും ഇവർ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് സ്വീകരിച്ചു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് എന്ന പേരിലാണ് റസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയ്‌ക്ക് പോപ്പുലർ ഫ്രണ്ട് രൂപം നൽകിയത്.

സന്നദ്ധസംഘടനകൾ, റസിഡനൻസ് അസോസിയേഷൻ, വിവിധ എൻജിഒകൾ എന്നിവയുടെ വേദികളിൽ പരിശീലനം നൽകാറുണ്ടെങ്കിലും രാഷ്‌ട്രീയ സംഘടനകളുടെ വേദിയിൽ അതിന് അനുവാദമില്ലെന്നിരിക്കെയാണ് പോപ്പുലർ ഫ്രണ്ട് വേദിയിൽ സേന പങ്കെടുത്ത് പരിശീലനം നൽകിയത്.
എന്നാൽ, സംഭവം വിവാദമായതോടെ അന്വേഷണത്തിന് അഗ്നിശമനസേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button