PathanamthittaKeralaNattuvarthaLatest NewsNews

വിദ്യാർത്ഥികൾക്കൊപ്പം ഫ്ലാഷ് മോബിൽ നൃത്തച്ചുവടുമായി കലക്ടർ ദിവ്യ എസ് അയ്യർ: വൈറൽ വീഡിയോ

പത്തനംതിട്ട: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിന്റെ വിളംബരം അറിയിച്ച് നടത്തിയ ഫ്ലാഷ് മോബിൽ പങ്കെടുത്ത് പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർ. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി അരങ്ങേറിയത്.

ജില്ലയിലെ വിവിധ കോളജുകളിൽ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർത്ഥികൾക്കൊപ്പം കലക്ടറും അപ്രതീക്ഷിതമായി നൃത്തം ചെയ്യുകയായിരുന്നു. കലക്ടർ നൃത്തം ചെയ്യുന്ന വീഡിയോ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button