KannurKeralaNattuvarthaLatest NewsNews

ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയാല്‍ മാത്രമേ രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് അറുതിയുണ്ടാകൂ: കോടിയേരി

കണ്ണൂർ: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയാല്‍ മാത്രമേ രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് അറുതി ഉണ്ടാകുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന രാജ്യം ഇന്ത്യ മാത്രമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വില വര്‍ദ്ധിപ്പിച്ചില്ലെന്നും അധികാരം കിട്ടിയപ്പോള്‍ ബിജെപി ജനങ്ങളെ മറന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപി പറയുന്നത് ഏറ്റുപറയുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യുന്നതെന്നും കോടിയേരി ആരോപിച്ചു.

എണ്ണകമ്പനിക്കാര്‍ വില നിശ്ചയിക്കുമ്പോള്‍ ഒപ്പിട്ട് കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത് : കോടിയേരി

‘നരസിംഹ റാവുവും, മന്‍മോഹന്‍ സിംഗും, വാജ്പേയും, നരേന്ദ്ര മോദിയും ചേര്‍ന്നാണ് ഇന്ധനവില ഇത്രയധികമാക്കിയത്. പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് എണ്ണ കമ്പനികള്‍ക്ക് വിട്ടു കൊടുത്തപ്പോള്‍ ഡീസല്‍ വില നിര്‍ണയിക്കാനുള്ള അധികാരം ബിജെപി എണ്ണ കമ്പനികള്‍ക്ക് വിട്ടു നല്‍കി’, കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സിപിഎം കേന്ദ്രകമ്മിറ്റി കണ്ണൂരില്‍ നടത്തുന്ന പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button