Latest NewsNewsInternational

റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിനിടെ റഷ്യന്‍ നഗരത്തിന് നേരെ ആക്രമണം : സ്‌ഫോടനങ്ങള്‍ ഇന്ധന സംഭരണ ശാലകളെ കേന്ദ്രീകരിച്ച്

മോസ്‌കോ: റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിനിടെ, റഷ്യയ്‌ക്കെതിരെ തിരിച്ചടിച്ച് യുക്രെയ്ന്‍. യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യന്‍ മേഖലയായ ബെര്‍ഗോറോഡില്‍ സ്ഫോടനങ്ങള്‍ ഉണ്ടായി. ആക്രമണത്തില്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also : സിൽവർ ലൈൻ പദ്ധതി : നരേന്ദ്ര മോദിക്കും പിണറായി വിജയനുമെതിരെ മാവോയിസ്റ്റുകൾ

ഇന്ധന സംഭരണ കേന്ദ്രം ലക്ഷ്യമിട്ടാണ് ഇരു ആക്രമണങ്ങളും ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് സ്ഫോടനങ്ങള്‍ നഗരത്തില്‍ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഒന്ന് ഉഗ്രസ്ഫോടനം ആയിരുന്നു. ഈ സ്‌ഫോടനത്തിലാണ്, വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. സ്ഫോടനത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച അന്തിമ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം ഇന്ധന സംഭരണ കേന്ദ്രത്തിന് അടുത്തായി യുക്രെയ്നിന്റെ ഹെലികോപ്റ്ററുകള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പന്നില്‍ യുക്രെയ്ന്‍ ആണെന്ന് റഷ്യ ആരോപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button