Latest NewsSaudi ArabiaNewsGulf

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അടുത്തിടെയാണ് താരങ്ങള്‍, സൗദി അറേബ്യയുടെ സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സൗദുമായി കൂടിക്കാഴ്ച നടത്തിയത്.

Read Also : സ്വവർഗ വിവാഹം നിയമവിധേയമാക്കണം: പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലേ

സോഷ്യല്‍ മീഡിയയില്‍ കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ പങ്കുവെച്ച മന്ത്രി, ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളെ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ടെന്നും, ഒരുമിച്ച് പങ്കാളിത്ത അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും കുറിച്ചു.

‘ഇന്ത്യന്‍ സിനിമാ സമൂഹത്തിലെ അംഗങ്ങളെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്’, മന്ത്രി ട്വീറ്റ് ചെയ്തു. സൗദി അറേബ്യയിലെ റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ ചെയര്‍മാന്‍ മുഹമ്മദ് അല്‍ തുര്‍കി അടുത്തിടെ ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button