EducationEducation & Career

എന്താണ് നീറ്റ് പരീക്ഷ, പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം

നീറ്റ് എന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ഒരു യോഗ്യതാ പരീക്ഷയാണ്. രജിസ്‌ട്രേഷന്‍ മുതല്‍ പരീക്ഷ നടത്തി ഫലം പുറത്തു വിടുന്നത് വരെയുള്ള നീറ്റ് പരീക്ഷയുടെ പൂര്‍ണ ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്ന സ്വതന്ത്ര സ്ഥാപനത്തിനാണ്.

രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ മെഡിക്കല്‍ കോളേജുകളില്‍ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഏകീകൃത യോഗ്യതാ പരീക്ഷയാണ് നീറ്റ് എന്നത് കൊണ്ടാണ് അതിനു ഇത്രത്തോളം പ്രാധാന്യം കൈവരുന്നത്. അതുകൊണ്ട് തന്നെ, ഈ പരീക്ഷക്ക് തയ്യാറെടുക്കുന്നതിലൂടെ രാജ്യത്തെ പ്രമുഖ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.സ്, ബി ഡി എസ് തുടങ്ങിയ വിവിധ കോഴ്‌സുകളില്‍ പ്രവേശനം നേടി മികച്ച കരിയര്‍ തിരഞ്ഞെടുക്കാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറക്കുന്നത്.

മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി മുന്‍പ് അഖിലേന്ത്യാ തലത്തില്‍ ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റിനോപ്പം മറ്റു പല പരീക്ഷകളും എഴുതണമായിരുന്നു. കൂടാതെ, വിവിധ സംസ്ഥാനങ്ങളില്‍ അവരുടേതായ പല പ്രവേശന പരീക്ഷകളും നില നിന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ പരീക്ഷകളൊക്കെ ഏകീകരിച്ചു നീറ്റ് കൊണ്ട് വന്നതിനാല്‍ മെഡിക്കല്‍ മേഖല തൊഴിലായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ ഒരു പരീക്ഷ മാത്രം എഴുതിയാല്‍ മതി.

നീറ്റ് പരീക്ഷയെഴുതാന്‍ ഒരു വിദ്യാര്‍ത്ഥി താഴെ പറയുന്ന യോഗ്യതകള്‍ പൂര്‍ത്തിയാക്കിയിരിക്കണം

11,12 ക്ലാസ്സുകളില്‍ ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവ പ്രധാന വിഷയങ്ങളായി എടുത്തിരിക്കണം

ഒരു അംഗീകൃത ബോര്‍ഡിന് കീഴില്‍ പഠിച്ച് 10+2 വിജയിച്ചിരിക്കണം.

വിദ്യാര്‍ത്ഥികള്‍ 17 വയസ്സ് പൂര്‍ത്തിയാക്കിയവരായിരിക്കണം.

നീറ്റ് പരീക്ഷയുടെ പ്രാധാന്യത്തോടൊപ്പം നീറ്റിന് തയ്യാറെടുക്കുന്നതിന്റെ 5 ഗുണങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

നീറ്റ് പരീക്ഷയുടെ ഗുണങ്ങള്‍

 

1.മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഏക പ്രവേശന പരീക്ഷയാണ് നീറ്റ്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്കടക്കം മെഡിക്കല്‍ കോഴ്‌സുകള്‍ക്കായുള്ള ഏകീകൃത പരീക്ഷ എന്നതാണ് നീറ്റിന്റെ പ്രധാനപ്പെട്ട ഒരു ഗുണം. ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സാധ്യത കൂടുന്നു എന്നതിനൊപ്പം യോഗ്യതയില്ലാത്തവര്‍ പ്രവേശനം നേടുന്നത് തടയാനും റാങ്ക് ലിസ്റ്റുകളിലും പ്രവേശന പ്രക്രിയകളിലും നടന്നു കൊണ്ടിരിക്കുന്ന തട്ടിപ്പുകള്‍ക്ക് അറുതി വരുത്താനും നീറ്റ് കൊണ്ട് സാധിക്കും.

2.പ്രവേശനം നേടുക എന്ന ലക്ഷ്യം കൂടുതല്‍ കൃത്യവും വ്യക്തവുമാകുന്നു.
വിദ്യാര്‍ത്ഥികളെ ആശയ കുഴപ്പത്തിലാക്കുന്ന ഒന്നിലധികം പരീക്ഷകള്‍ക്ക് പകരം ഒറ്റ പരീക്ഷ കൊണ്ട് വന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം കൂടുതല്‍ വ്യക്തമാക്കുകയും ആ ഒരൊറ്റ ലക്ഷ്യത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനും അവര്‍ക്കു സാധിക്കുന്നു.

മാനസിക പിരിമുറുക്കങ്ങള്‍ ഒന്നുമില്ലാതെ സമാധാനത്തോടെ ഒരേയൊരു പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പഠിക്കുമ്പോള്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കാനുള്ളസാധ്യതയും വര്‍ധിക്കും.

3.അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും അവസരം നഷ്ടപ്പെടുന്നില്ല
എല്ലാവര്‍ക്കും അവരവരുടെ കഴിവിനനുസരിച്ചു പരീക്ഷയില്‍ തിളങ്ങാനുള്ള തുല്യാ വസരമാണ് നീറ്റിലൂടെ ലഭിക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടെ റാങ്കിനനുസരിച്ചു ഏതൊരു സംസ്ഥാനത്തുമുള്ള ഇഷ്ടപ്പെട്ട കോളേജ് തിരഞ്ഞെടുക്കാനും സാധിക്കുന്നു.

4.ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വേണ്ടത്ര സമയം ഉണ്ട്. മുന്‍പ് നടത്തിയിരുന്ന ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റിന് 3 മണിക്കൂറില്‍ 200 ചോദ്യങ്ങള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ ഉത്തരമെഴുതേണ്ടിയിരുന്നത്. എന്നാല്‍, നീറ്റ് പരീക്ഷയില്‍ ഇതേ സമയത്തിനുള്ളില്‍ 180 ചോദ്യങ്ങള്‍ക്കു മാത്രമാണ് വിദ്യാര്‍ത്ഥികള്‍ ഉത്തരമെഴുതേണ്ടത്. ധൃതി കൂടാതെ, എല്ലാ ചോദ്യങ്ങള്‍ക്കും ശ്രദ്ധിച്ചു ഉത്തരം കണ്ടെത്താന്‍ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കാകുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button