KeralaLatest NewsNews

ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയ വീട്ടമ്മയെ കാത്തിരുന്നത് ജയില്‍വാസം

തൃശൂര്‍: ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകന്റെയൊപ്പം ഇറങ്ങിപ്പോയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 10,12 വയസ് പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ചാണ് കുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശിനിയായ യുവതി, കാമുകന്റെയൊപ്പം താമസം ആരംഭിച്ചത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ്, പൊലീസ് വീട്ടമ്മയേയും കാമുകനേയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

Read Also : സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും അപമാനിച്ചു, അവരുടെ പണം വേണ്ട, എംഎൽഎയുടെ സഹായം സ്വീകരിക്കുമെന്ന് അജേഷ്

അതേസമയം, കാമുകന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 27നായിരുന്നു യുവതി വീട്ടില്‍ നിന്നും പോയത്. ഇതോടെ, യുവതിയുടെ ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടയിലാണ് രണ്ടുപേരും തൃശൂരില്‍ വാടകയ്ക്ക് താമസിക്കുന്നതായി കണ്ടെത്തിയത്. കുന്നംകുളം സിഐ വി സൂരജിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button