ബംഗളൂരു: എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപികമാർക്ക് ശിരോവസ്ത്രം ധരിച്ച് പരീക്ഷ ഹാളിൽ കയറാനാകില്ലെന്ന് മുന്നറിയിപ്പ് നൽകി കർണാടക സർക്കാർ. ശിരോവസ്ത്രം ധരിച്ച് പരീക്ഷ ഹാളിൽ ഡ്യൂട്ടിയെടുക്കണമെന്ന് നിർബന്ധം പിടിക്കുന്ന അധ്യാപികമാരെ പരീക്ഷ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിക്കും ഏപ്രിൽ അവസാനം ആരംഭിക്കുന്ന രണ്ടാം വർഷ പിയുസി പൊതുപരീക്ഷ ഡ്യൂട്ടിക്കും അധ്യാപികമാരെ ശിരോവസ്ത്രം ധരിച്ച് ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു.
തെരഞ്ഞെടുപ്പുകളിൽ കേരളം പുറന്തള്ളിയ പ്രസ്ഥാനമാണ് ബിജെപി: രൂക്ഷവിമർശനവുമായി വി ശിവൻകുട്ടി
‘ശിരോവസ്ത്രവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ യൂണിഫോം നിബന്ധന കർശനമായി പാലിക്കണം. ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കില്ല. ഇതേ ഉത്തരവ് അധ്യാപികമാർക്കും ബാധകമാണ്,’ ബിസി നാഗേഷ് പറഞ്ഞു
ശിരോവസ്ത്രം ധരിച്ച് ഡ്യൂട്ടിയെടുക്കണമെന്ന് നിർബന്ധം പിടിക്കുന്ന അധ്യാപകരെ ഡ്യൂട്ടിയിൽനിന്ന് നീക്കുമെന്നും അവർ ഡ്യൂട്ടിയെടുക്കണമെന്ന് നിർബന്ധം പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ നിർബന്ധം പിടിക്കുന്ന അധ്യാപകർക്ക് സ്വമേധയാ ഡ്യൂട്ടിയിൽനിന്ന് മാറിനിൽക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments