Latest NewsNewsIndia

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ആം ആദ്മി മന്ത്രിയുടെ കോടികളുടെ ആസ്തി കണ്ടുകെട്ടി ഇഡി

ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍, അരവിന്ദ് കെജരിവാള്‍ മന്ത്രി സഭയിലെ മന്ത്രിയുടെ കോടികളുടെ ആസ്തി കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി പൊതുമരാമത്ത്- ഊര്‍ജ മന്ത്രി സത്യേന്ദര്‍ ജയിനിന്റെയും കുടുംബത്തിന്റെയും 4.81 കോടി രൂപയുടെ മൂല്യമുളള ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്. സത്യേന്ദര്‍ ജയിനിന് പങ്കുളള ബിസിനസ് സ്ഥാപനങ്ങളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

Read Also: വിവാഹിതയായിട്ട് 4 മാസം, അമ്മായി അമ്മയെ തല്ലി നവവധു: മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു

ഷാക്കൂര്‍ ബസ്തിയില്‍ നിന്നുളള എഎപി എംഎല്‍എ ആണ് സത്യേന്ദര്‍ ജയിന്‍. നേരത്തെ, 2018 ല്‍ സത്യേന്ദര്‍ ജയിനിനെ ഇഡി ചോദ്യം ചെയ്തിരുന്നു. 2015 -16 കാലത്ത് ഷെല്‍ കമ്പനികളിലൂടെ ഹവാല പണം സ്വന്തം കമ്പനിയില്‍ എത്തിച്ചിരുന്നുവെന്നാണ് ഇഡി കണ്ടെത്തിയത്.

ഡല്‍ഹിയില്‍ ഭൂമി വാങ്ങാനും കൃഷി ഭൂമി സ്വന്തമാക്കാന്‍ വായ്പയെടുക്കാനും വേണ്ടിവന്ന ബാദ്ധ്യത നികത്താനാണ് ഈ ഫണ്ട് ഉപയോഗിച്ചതെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് 2017 ല്‍ സിബിഐ സത്യേന്ദര്‍ ജയിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡിയും കേസെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button