Latest NewsKeralaNews

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് അ‌ഞ്ച് വയസുകാരന് ദാരുണാന്ത്യം

കോട്ടയം: കിണറ്റിൽ വീണ് അ‌ഞ്ച് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. മുട്ടപ്പള്ളിയില്‍ രതീഷ് രാജന്റെ മകന്‍ ധ്യാന്‍ രതീഷ് ആണ് മരിച്ചത്.

കോട്ടയം എരുമേലിയിലാണ് സംഭവം. വീടിനോട് ചേര്‍ന്ന ആള്‍മറയില്ലാത്ത കിണറ്റിലേക്കാണ് കുട്ടി വീണത്.

ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ കണ്ടത് കുട്ടി കിണറ്റില്‍ വീണ് കിടക്കുന്നതാണ്. ഉടന്‍ തന്നെ കുട്ടിയെ പുറത്ത് എടുത്തെങ്കിലും മരണം സംഭവിച്ചു. കുട്ടിയുടെ തലയില്‍ മുറിവേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button