News

താമരശ്ശേരി ചുരത്തിൽ നിന്നും പാറ അടർന്നു വീണ് ബൈക്ക് യാത്രക്കാർക്ക് പരുക്ക്

കോഴിക്കോട് : താമരശേരി ചുരം ആറിനും ഏഴിനും ഇടയിൽ വലിയ പാറക്കഷണം അടർന്നുവീണു ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരുക്ക്. പാറക്കല്ലിനൊപ്പം ഇവരും കൊക്കയിലേക്ക് വീണു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. വണ്ടൂർ സ്വദേശി അഭിനവ്, അനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പാറ അടർന്നു വീണതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും, ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ ഏറെ ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button