Latest NewsUAENewsIndiaCrimeGulf

ഹിരണിനെ 10 തവണയും ഭാര്യയെ 14 തവണയും കുത്തി: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ പാക് പൗരന് വധശിക്ഷ

2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ദുബൈ: സ്വര്‍ണവും പണവും മോഷ്ടിക്കാനായി ദമ്പതികളെ കൊലപ്പെടുത്തിയ പാകിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ. ദുബൈ ക്രിമിനല്‍ കോടതി ബുധനാഴ്ചയാണ് ശിക്ഷ വിധിച്ചത്. ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയിലെ താമസക്കാരായ ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിലാണ്, 26കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളിയ്ക്ക് വധശിക്ഷ വിധിച്ചത്.

2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വില്ലയ്ക്ക് പുറത്ത് ആറു മണിക്കൂര്‍ ഒളിച്ചിരുന്ന ശേഷമായിരുന്നു പ്രതി കൊലപാതകം നടത്തിയത്. ഈ വീടിന്റെ അറ്റകുറ്റപ്പണിക്കായി കുറച്ചു നാൾ ഇവിടെ ജോലി ചെയ്തിരുന്നു ഇയാൾ.

read also: വാഹനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം: രണ്ട് പേർ പിടിയില്‍

ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ദമ്പതികളെ മക്കളുടെ മുമ്പിലിട്ടാണ് കൊലപ്പെടുത്തിയത്. ഹിരണിന് ശരീരത്തിന്റെ പല ഭാഗങ്ങളിലായി 10 തവണ കുത്തേറ്റെന്നും ഇദ്ദേഹത്തിന്റെ ഭാര്യയെ 14 തവണ കുത്തിയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. ദമ്പതികളെ ആക്രമിക്കുന്നതിനിടയിൽ, ശബ്ദം കേട്ടെത്തിയ മൂത്തമകളെയും പ്രതി ആക്രമിച്ചു. പെണ്‍കുട്ടി അലാറാം മുഴക്കിയതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായി. കൃത്യത്തിന് ഉപയോഗിച്ച കത്തി വില്ലയുടെ 500 മീറ്റര്‍ അകലെ നിന്ന് കണ്ടെടുത്തു.

അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം കണ്ടെത്താനാണ് മോഷണ ശ്രമം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button