NewsSpirituality

വീണ്ടും ആഘോഷമായി കൂവാഗം ഫെസ്റ്റിവെൽ, അരവാന്റെ ഭാര്യയായി ശ്രീകൃഷ്ണന്റെ മോഹിനീ ഭാവം

കൃഷ്ണൻ പുരുഷനാണെങ്കിലും സ്ത്രീയുടെ അവതാരമെടുത്തതിനാൽ അവൻ തങ്ങളിൽ ഒരാളാണെന്ന് ട്രാൻസ്‌ജെന്ററുകൾ വിശ്വസിക്കുന്നു.

ട്രാൻസ്ജന്ററുകൾക്കായി ഒരു ഫെസ്റ്റിവെൽ സാധ്യമാണോ? അതേ തീർച്ചയായും സാധ്യമാണ്. അതാണ് കൂവാഗം ഫെസ്റ്റിവെൽ.. കൂവാഗം ഗ്രാമത്തിലെ അതി വിപുലമായ ആഘോഷങ്ങളിലൊന്നാണ് കൂവാഗം ഫെസ്റ്റിവെൽ.

ചൈത്ര പൗർണമി മാസത്തിലാണ് (ഏപ്രിൽ-മെയ്) കൂവാഗം ഫെസ്റ്റിവൽ നടത്തപ്പെടുന്നത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ട്രാൻസ്‌ജന്റർമാരെ ഇത് ആകർഷിക്കുന്നു. അവർ ഈ മഹത്തായ ഉത്സവം ഒരുമിച്ച് ആഘോഷിക്കുന്നു. കേരളത്തിൽ നിന്നു മാത്രമല്ല, ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രാൻസ്ജന്ററുകൾ ഇതിൽ പങ്കെടുക്കാറുണ്ട്.

തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ നിന്ന് 170 കിലോമീറ്റർ തെക്ക് ഭാഗത്തായിട്ടാണ് കൂവാഗം എന്ന ചെറിയ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സവിശേഷവും ആഗോളതലത്തിൽ പ്രശസ്തവുമായ ഈ ഉത്സവത്തിൽ അത്രമേൽ ആഘോഷത്തോടെയാണ് ട്രാൻസുകൾ പങ്കെടുക്കുന്നത്

read also: തലസ്ഥാനത്ത സ്മാർട്ട് റോഡ് നിർമ്മാണം വൈകുന്നു: ഉദ്യോഗസ്ഥർക്ക് മന്ത്രിമാരുടെ ശകാരം

ഹിന്ദു ഇതിഹാസമായ മഹാഭാരതം അനുസരിച്ച്, പാണ്ഡവർ, തങ്ങളുടെ രാജ്യം വീണ്ടെടുക്കുന്നതിനായി നടത്തിയ രക്തരൂക്ഷിതമായ യുദ്ധത്തിനിടെ, അന്ന് വിജയിക്കാൻ തങ്ങളുടെ ഏറ്റവും ധീരരായ സൈനികരിൽ ഒരാളായ അരവാനെ ബലിയർപ്പിക്കാൻ നിർബന്ധിതരായി. എന്നാൽ, യുവാവായ അരവാൻ മരണത്തിന് മുമ്പ് വിവാഹം കഴിക്കണമെന്ന തന്റെ അവസാന ആഗ്രഹം ശ്രീകൃഷ്ണനോട് പറഞ്ഞു. ഭഗവാൻ ഉടനെ സമ്മതിക്കുകയും വിവാഹത്തിനായി ഒരുക്കങ്ങൾ നടത്തുകയും ചെയ്തു.

എന്നാൽ, വിവാഹത്തിന് പിറ്റേന്ന് അരവാനെ ബലി കഴിപ്പിക്കുമ്പോൾ വിധവയായി തീരുമെന്നതിനാൽ യുവതികൾ ആരും അരവാനെ ഭർത്താവായി സ്വീകരിക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ, ശ്രീകൃഷ്ണൻ സുന്ദരിയായ മോഹിനി വേഷത്തിൽ വരുകയും അരവാന്റെ വധുവായി മാറുകയും ചെയ്തു. അടുത്ത ദിവസം, അരവാൻ തന്റെ ജീവൻ ബലിയർപ്പിക്കുകയും പാണ്ഡവർ യുദ്ധത്തിൽ വിജയിക്കുകയും ചെയ്യുന്നു.

മംഗളകരമായി കണക്കാക്കുന്നതിനാൽ ട്രാൻസ്‌ജെൻഡറുകൾ, കൂവാഗത്ത് മോഹിനിയായി മാറുകയും അരവാനെ വിവാഹം കഴിക്കുകയും ചെയ്യുന്നു, കൂടാതെ, കൃഷ്ണൻ പുരുഷനാണെങ്കിലും സ്ത്രീയുടെ അവതാരമെടുത്തതിനാൽ അവൻ തങ്ങളിൽ ഒരാളാണെന്ന് ട്രാൻസ്‌ജെന്ററുകൾ വിശ്വസിക്കുന്നു.

കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി കൂവാഗത്ത് ആഘോഷങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ഇത്തവണ വീണ്ടും കൂവാഗത്ത് ആഘോഷങ്ങൾ മനോഹരമായി നടത്തപ്പെട്ടിരിക്കുകയാണ്. ട്രാൻസ്ജെന്റർ സൗന്ദര്യ മത്സരവും ഈ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button