CricketLatest NewsNewsSports

എല്ലാ വർഷവും സ്ഥിരതയാർന്ന പ്രകടനം, അവന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനാവില്ല: ആകാശ് ചോപ്ര

മുംബൈ: ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന രാഹുൽ ത്രിപാഠിക്ക് ദേശീയ ടീമിൽ ഇടം കണ്ടെത്താൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ഐപിഎൽ 15-ാം സീസണിൽ ഇതുവരെ സൺറൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിൽ ഒരാളാണ് രാഹുൽ ത്രിപാഠി.

ആറ് മത്സരങ്ങളിൽ നിന്ന് 173.73 സ്‌ട്രൈക്ക് റേറ്റിൽ 205 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 140.28 സ്ട്രൈക്ക് റേറ്റിൽ 17 മത്സരങ്ങളിൽ നിന്ന് 397 റൺസ് നേടിയിരുന്നു.

Read Also:- മുഖത്തെ എണ്ണമയം കുറയ്ക്കാന്‍

‘നിർഭാഗ്യവശാൽ, രാഹുൽ ത്രിപാഠിക്ക് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനാവില്ല. എനിക്ക് അവനെ ശരിക്കും ഇഷ്ടമാണ്. അവൻ ഐപിഎൽ കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ, അവൻ എന്റെ പ്രിയപ്പെട്ട അൺക്യാപ്ഡ് ഇന്ത്യക്കാരനാണ്. എല്ലാ വർഷവും അവൻ നല്ല പ്രകടനമാണ് നടത്തുക. അവൻ ഒരു വൺ സീസൺ വണ്ടർ അല്ല. തുടർച്ചായി മികച്ച പ്രകടനം നടത്താൻ അവൻ സാധിച്ചിട്ടുണ്ട്’ ആകാശ് ചോപ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button