ThiruvananthapuramKeralaLatest NewsNews

ശമ്പളത്തില്‍ ഇപ്പോഴും ധാരണയായില്ല:  വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്നു കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: അഞ്ചാം തിയതിക്ക് മുമ്പ്  ശമ്പളം നൽകണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകൾ. എന്നാല്‍, സർക്കാരുമായി ആലോചിക്കാതെ ഉറപ്പുനൽകാൻ കഴിയില്ലെന്ന നിലപാടിലാണ് മന്ത്രി ആന്റണി രാജു. ചർച്ച വഴിമുട്ടിയതോടെ കെ.എസ്.ആർ.ടി.സി. വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു.

ശമ്പളമില്ലെങ്കിൽ ജോലിചെയ്യില്ലെന്ന നിലപാടിൽ സ്ഥാപനത്തിലെ ഭരണ-പ്രതിപക്ഷ യൂണിയനുകൾ ഒരുമിക്കുകയാണ്. സമരത്തിൽനിന്ന്‌ പിന്തിരിപ്പിക്കാൻ അംഗീകൃത സംഘടനാനേതാക്കളെ മന്ത്രി ആന്റണി രാജു വെവ്വേറെയാണ് ചർച്ചയ്ക്കു വിളിച്ചത്. സി.ഐ.ടി.യു., ബി.എം.എസ്., ഐ.ടി.എൻ.ടി.യു.സി. യൂണിയനുകൾ ശമ്പളക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

ഗതാഗതവകുപ്പിന് മാത്രമായി ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും ധനവകുപ്പുമായി സംസാരിക്കാമെന്നുമായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ഏപ്രിൽ മാസത്തിലെ ശമ്പളം മേയ് അഞ്ചിനുള്ളിൽ നൽകിയില്ലെങ്കിൽ പണിമുടക്കുമെന്ന് ബി.എം.എസും ഐ.എൻ.ടി.യു.സിയും അറിയിച്ചു.

പ്രശ്‌നപരിഹാരത്തിന് കാര്യമായ ഉപായങ്ങളൊന്നുമില്ലാതെയാണ് മന്ത്രി അനുനയത്തിന് ശ്രമിച്ചതെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആരോപിച്ചു.

കോവിഡ് ലോക്ഡൗൺ മുതൽ സർക്കാരാണ് ശമ്പളം നൽകുന്നത്. ഇനി തുടരാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button