KeralaNattuvarthaLatest NewsNews

ഗ്രാമ പ്രദേശങ്ങൾ ലഹരി കേന്ദ്രങ്ങൾ, വിവരങ്ങള്‍ അറിയിക്കാൻ ജനങ്ങൾ മുന്നിൽ ഉണ്ടാവണം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗ്രാമ പ്രദേശങ്ങളിലെ ലഹരി കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ ജനങ്ങൾ തയ്യാറാവണമെന്ന് മന്ത്രി എം ഗോവിന്ദൻ. ഇത്തരം സാമൂഹ്യ വിരുദ്ധരെ എക്‌സൈസിന്റെയും പോലീസിന്റെയും മുന്നില്‍ എത്തിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും, ലഹരിക്കെതിരെ പോരാടാൻ ഒരുമിച്ചു നിൽക്കണമെന്നും മന്ത്രി പറഞ്ഞു.

Also Read:ബിഡിജെഎസിൽ നിന്ന് പോയ ബിജെഎസ് പാർട്ടി ബിജെപിയിൽ ലയിക്കുന്നു: യുഡിഎഫിന് നൽകിയ പിന്തുണ പിൻവലിച്ചു

‘വാര്‍ഡ് തലത്തില്‍ നിന്ന് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ലഹരി വസ്തുക്കളില്‍ ചെറിയൊരു ശതമാനം മാത്രമാണ് എക്‌സൈസും പോലീസും പിടിച്ചെടുക്കുന്നത്’, കണ്ണൂരില്‍ ലഹരി വിമുക്ത ജനകീയ ക്യാമ്പയിന്റെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എം ഗോവിന്ദൻ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മന്ത്രിയുടെ പ്രസ്ഥാവനയും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button