KeralaLatest NewsIndia

കേരളത്തിലെ കോവിഡ് മരണം എഴുപതിനായിരത്തിനരികെ: ഈ മാസം മാത്രം 1135 മരണം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണം എഴുപതിനായിരത്തിനരികെയെന്ന് ഔദ്യോഗിക സ്ഥിരീകരണം. പ്രതിദിന കേസുകൾ കുറവുള്ള ഈ മാസം മാത്രം ആയിരത്തി ഒരുനൂറ്റി മുപ്പത്തഞ്ച് മരണം സ്ഥിരീകരിച്ചു. കോവിഡിൻ്റെ തുടക്കകാലത്ത് മരണങ്ങൾ കുറവെന്ന് അഭിമാനിച്ചിരുന്ന കേരളത്തിലാണിപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന മരണ നിരക്ക്. അതേസമയം, രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു.

മാസങ്ങൾ മുമ്പുവരെ നമുക്കൊപ്പമുണ്ടായിരുന്ന 69047 പേരെയാണ് കോവിഡ് കവർന്നെടുത്തത്. 29 ദിവസത്തിനിടെ സ്ഥിരീകരിച്ചത്1135 മരണം. പഴയ കണക്കുകൾ കൂടി ചേർത്തെന്ന് പറഞ്ഞ് എല്ലായ്പ്പോഴും പ്രതിദിന മരണക്കണക്കുകളെ ആരോഗ്യവകുപ്പ് ലഘൂകരിക്കാറുണ്ട്. പക്ഷേ, ചുരുങ്ങിയ മാസങ്ങൾക്കുള്ളിലാണ് ഇത്രയധികം പേർ കോവിഡ് ബാധിച്ച് മരിച്ചെന്നത് അത്ര ലഘുവായ കാര്യമല്ല. ഇന്നലെ 36 മരണം കൂടി സ്ഥിരീകരിച്ചു.

ജീവിത ശൈലീ രോഗങ്ങളുള്ളവരേയും മറ്റ് ഗുരുതരരോഗങ്ങളുള്ളവരേയും കോവിഡ് ബാധിച്ചതോടെ ആരോഗ്യം കുറയുകയും ദിവസങ്ങൾക്കുള്ളിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാൽ, ഉയർന്ന മരണക്കണക്കുകൾ പഠിക്കാനോ വിശകലനം ചെയ്യാനോ ആരോഗ്യ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് വ്യാപക വിമർശനം. ഔദ്യോഗികമായി ഇത്രയധികം മരണനിരക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അനൗദ്യോഗിക കണക്ക് ഇതിനേക്കാൾ ഭീകരമാണെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button