Latest NewsNewsSaudi ArabiaInternationalGulf

സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ല: അറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർക്കും, പ്രത്യേക ഹജ്ജ് വിസകളുള്ളവർക്കും മാത്രമാണ് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി നൽകുന്നത്.

Read Also: രാഹുലും പ്രിയങ്കയും ജഹാംഗീര്‍പുരിയില്‍ പോകേണ്ടതായിരുന്നു: അവര്‍ ഡെലിഗേറ്റ്‌സിനെ അയച്ചിട്ടുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

അതേസമയം, ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടെന്ന് സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നു. ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ ഇത്തരത്തിൽ സൗദിയിലെത്തുന്നവർക്ക് സൗദിയിലുടനീളം യാത്ര ചെയ്യാമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.

ഉംറ വിസയുടെ കാലാവധി 30 ദിവസത്തേക്കാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ ഉംറ തീർത്ഥാടകർക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങൾക്കിടയിലും, സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സഞ്ചരിക്കുന്നതിന് തടസങ്ങളില്ലെന്നും അധികൃതർ വിശദമാക്കി.

Read Also: രാഹുലും പ്രിയങ്കയും ജഹാംഗീര്‍പുരിയില്‍ പോകേണ്ടതായിരുന്നു: അവര്‍ ഡെലിഗേറ്റ്‌സിനെ അയച്ചിട്ടുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button