PathanamthittaKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി : യുവാവിനെ കാപ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി

തി​രു​വ​ല്ല ക​ള​ക്കാ​ട് യ​മു​ന​ന​ഗ​റി​ല്‍ ദ​ര്‍​ശ​ന വീ​ട്ടി​ല്‍ വ​ര്‍​ഗീ​സ് മ​ക​ന്‍ സ്റ്റാ​ന്‍ വ​ര്‍​ഗീ​സി​നെ​യാ​ണ് (28) നാടു കടത്തിയത്

പ​ത്ത​നം​തി​ട്ട: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി. കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ (ത​ട​യ​ല്‍) നി​യ​മം വ​കു​പ്പ് 15(1) പ്ര​കാ​രം ജി​ല്ല​യി​ല്‍ നി​ന്നും ആ​റു മാ​സ​ത്തേ​ക്കാണ് നാ​ടു​ക​ട​ത്തിയത്. തി​രു​വ​ല്ല ക​ള​ക്കാ​ട് യ​മു​ന​ന​ഗ​റി​ല്‍ ദ​ര്‍​ശ​ന വീ​ട്ടി​ല്‍ വ​ര്‍​ഗീ​സ് മ​ക​ന്‍ സ്റ്റാ​ന്‍ വ​ര്‍​ഗീ​സി​നെ​യാ​ണ് (28) നാടു കടത്തിയത്.

തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി ആ​ര്‍. നി​ശാ​ന്തി​നി​യു​ടെ ഉ​ത്ത​ര​വി​ന്‍ പ്ര​കാ​രം ആണ് നാ​ടു​ക​ട​ത്ത​പ്പെ​ട്ട​ത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Read Also : കേക്ക് മുറിച്ച് ആട്ടിന്‍കുട്ടിയുടെ ജന്മദിനം: ആഘോഷമാക്കി കര്‍ഷകന്‍

2016 മു​ത​ല്‍ തി​രു​വ​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​റു കേ​സു​ക​ളും കോ​യി​പ്രം സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു കേ​സു​ക​ളു​മാ​ണ് സ്റ്റാ​ന്‍ വ​ര്‍​ഗീ​സി​നെ​​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വ​യി​ല്‍ അ​ടി​പി​ടി, വീ​ടു​ക​യ​റി ആ​ക്ര​മ​ണം, സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ക്ക​ല്‍, മാ​ര​ക​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം, കൊ​ല​പാ​ത​ക​ശ്ര​മം, മോ​ഷ​ണം, ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മം, സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ന്നു.

ഈ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കേ മ​റ്റേ​തെ​ങ്കി​ലും സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യോ, ഉ​ത്ത​ര​വി​ലെ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്കു​ക​യോ ചെ​യ്താ​ല്‍ ഉ​ട​ന​ടി അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഡി​ഐ​ജി​യു​ടെ നി​ര്‍​ദേ​ശം ജി​ല്ല​യി​ലെ എ​ല്ലാ എ​സ്എ​ച്ച്ഒ​മാ​ര്‍​ക്കും ന​ല്‍​കി​യ​താ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​മാ​സം അ​ടൂ​ര്‍ പെ​രി​ങ്ങ​നാ​ട് മു​ണ്ട​പ്പ​ള്ളി നെ​ല്ലി​മു​ക​ള്‍ മു​ക​ളു​വി​ള വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ജ​യ​ന്‍ (46)നെ​യും കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി ഉ​ത്ത​ര​വാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button