KeralaLatest NewsNews

മരം വെട്ടാനായി കയറിയ ആളെ മരത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി

 

കൊച്ചി: മരം വെട്ടാനായി കയറിയ ആളെ മരത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ കല്ലൂർക്കാട് താണിക്കുന്നേൽ മാർട്ടിൻ വർ​ഗീസി (47) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  വെള്ളാരം കല്ല് ഭാ​ഗത്തെ മരത്തിൽ കയറിയ മാർട്ടിന് ഇതിനു പിന്നാലെ  അസ്വസ്ഥതയുണ്ടാവുകയും, കുഴഞ്ഞു വീഴുകയുമായിരുന്നു.

മരക്കൊമ്പിൽ തടഞ്ഞുനിന്ന ഇയാളെ, കല്ലൂർക്കാട് ഫയർ ഫോഴ്സാണ് താഴെ ഇറക്കിയത്. എന്നാൽ, താഴെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button