Latest NewsIndia

കോൺഗ്രസ് നൽകിയ പരാതിയിൽ തൃണമൂലിന്റെ അഭിഭാഷകനായി ചിദംബരം: കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങൾ

ഇതുപോലെയുള്ള നേതാക്കളാണ് കോണ്‍ഗ്രസിന്റെ അധോഗതിക്ക് കാരണമെന്ന് പ്രവർത്തകർ

ന്യൂഡല്‍ഹി:  കൊല്‍ക്കത്ത ഹൈക്കോടതിയില്‍ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ ചിദംബരത്തിന് ഇന്നലെ, നേരിടേണ്ടിവന്നത് കോൺഗ്രസ് പ്രവർത്തകരുടെ തന്നെ കടുത്ത പ്രതിഷേധം. കോടതിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്. കോൺഗ്രസ് കൊടുത്ത പരാതിയിൽ, എതിർകക്ഷിയായ ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ പി ചിദംബരമാണ്.

കോടതിയില്‍ നിന്ന് പുറത്ത് പോകുന്ന സമയത്താണ്, ഇദ്ദേഹത്തിന് അഭിഭാഷകരുടെയും പാര്‍ട്ടി അനുഭാവികളുടെയും പ്രതിഷേധം നേരിടേണ്ടി വന്നത്. ചിദംബരം പാര്‍ട്ടി വികാരങ്ങള്‍ വെച്ച് കളിക്കുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ അനുകൂലിക്കുന്ന അഭിഭാഷകരും പ്രതിഷധകാരും ആരോപിച്ചു. ത്യണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മെട്രോ ഡയറി ഓഹരികള്‍ കാര്‍ഷിക സംസ്‌കരണ സ്ഥാപനമായ കെവന്ററിന് വിറ്റതിനെ വെല്ലുവിളിച്ചുകൊണ്ട് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ ചൗധരി നല്‍കിയ കേസാണിത്.

അഭിഭാഷകര്‍ ചിദംബരത്തെ പിന്തുടര്‍ന്ന്, മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും ഇതുപോലെയുള്ള നേതാക്കളാണ് കോണ്‍ഗ്രസിന്റെ അധോഗതിക്ക് കാരണമെന്ന് ആരോപിക്കുന്നതും, വീഡിയോ ദ്യശ്യങ്ങളില്‍ കാണാം. അതേസമയം, ‘കോടതിയില്‍ നടന്ന പ്രതിഷേധക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല.ഞാന്‍ എന്തിനാണ് അഭിപ്രായം പറയുന്നത്. ഇതൊരു സ്വതന്ത്ര രാജ്യമല്ലേ? ആര്‍ക്കും ആരോടും ആജ്ഞാപിക്കാന്‍ കഴിയില്ല’ -ഇങ്ങനെയാണ് ചിദംബരം ഈ വിഷയത്തില്‍ പിടിഐ യോട് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button