Latest NewsNewsIndia

നേരെ തിരിച്ചായിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എന്തൊക്കെ സംഭവിക്കുമായിരുന്നു? – നാഗരാജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി

ഹൈദരാബാദ്: ഹൈദരാബാദിലെ സരൂർനഗറിലെ ദുരഭിമാന കൊലയിൽ പ്രതിഷേധവുമായി ബി.ജെ.പി. സെക്കന്തരാബാദിലെ മാറേഡ്പള്ളി സ്വദേശിയായ ബില്ലപുരം നാഗരാജിന്റെ കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് പങ്കുണ്ടെന്നും, പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ അടക്കമുള്ളവർ രംഗത്തെത്തി. കൊലപാതകത്തിൽ പങ്കാളികളായ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ രാജ സിംഗ് രംഗത്ത് വന്നു.

‘കൊലപാതകത്തിന് പിന്നിൽ കുടുംബാംഗങ്ങൾ ആയിരുന്നോ, അതോ ചില മത സംഘടനകൾ കുടുംബത്തെ ഉപദേശിച്ചോ? ചില സംഘം അവർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തോ? തുടങ്ങിയ എല്ലാ കാര്യങ്ങളും അന്വേഷിക്കണം’, സിംഗ് വ്യക്തമാക്കി. ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും കൊലപാതകത്തിനെതിരെ രംഗത്ത് വന്നു.

‘ഹിന്ദു ഭാര്യയുടെ ഒരു മുസ്ലീം ഭർത്താവിനെ ഹിന്ദു പെൺകുട്ടിയുടെ കുടുംബം ആയിരുന്നു കൊന്നതെങ്കിൽ ഇപ്പോൾ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്കറിയാം! ഇസ്ലാമോഫോബിയ ആരോപിച്ച് കോൺഗ്രസ്, എഎപി, ടിഎംസി, എസ്പി ഐക്യരാഷ്ട്രസഭയിൽ എത്തുമായിരുന്നു. എന്നാൽ ഹിന്ദു കൊല്ലപ്പെട്ടതിനാൽ ആരുമെത്തിയില്ല. ഹൈദരാബാദിൽ – കുറ്റകൃത്യം മതേതരമാണോ?’, അദ്ദേഹം ട്വീറ്റ് ചെയ്തു.

Also Read:യാക്ക് സഫാരിയെ കുറിച്ച് കേട്ടിട്ടുണ്ടോ? യാക്ക് സഫാരിയ്ക്ക് പേരുകേട്ട സ്ഥലങ്ങളറിയാം

അതേസമയം, സരൂർനഗർ തഹസിൽദാർ ഓഫീസിന് മുന്നിൽ വെച്ച് ബൈക്കിലെത്തിയ സംഘം ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാഗരാജിനെ കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെല്ലാം നാഗരാജിന്റെ ഭാര്യയുടെ കുടുംബത്തിൽപ്പെട്ടവരാണെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ സഹോദരനും ഉണ്ടെന്ന് ആരോപിക്കപ്പെടുന്നു. രണ്ട് മാസം മുമ്പ് ആണ് നാഗരാജ് തന്റെ കാമുകിയായ സയ്യിദ് അഷ്രിൻ സുൽത്താനയെ വിവാഹം കഴിച്ചത്. മറ്റൊരു മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടി ആയതിനാൽ വിവാഹത്തെച്ചൊല്ലി പ്രശ്നങ്ങൾ ഉയർന്നിരുന്നു. വിവാഹത്തിന് ശേഷം സുൽത്താന, പല്ലവി എന്ന പേര് സ്വീകരിച്ചു. ജനുവരി 31 നായിരുന്നു ഇവരുടെ വിവാഹം. നഗരത്തിലെ മലക്പേട്ടിലെ ഒരു പ്രമുഖ കാർ ഷോറൂമിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു നാഗരാജ്.

‘കോളേജ് കാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് മാസം മുമ്പ് ഓൾഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. അവർ വ്യത്യസ്ത മതങ്ങളിൽ പെട്ടവരായതിനാൽ അവളുടെ വീട്ടുകാർ അവളെ കൊന്നു’, നാഗരാജിന്റെ ബന്ധുക്കളിൽ ഒരാൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button