KeralaLatest NewsNews

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് പരിധി 40 ലക്ഷം രൂപയാക്കി

നിയമസഭാ തെരഞ്ഞെടുപ്പ്: കമ്മീഷന്‍ വര്‍ദ്ധന വരുത്തി

 

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിര്‍ണയിക്കുന്ന പരിധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വര്‍ദ്ധന വരുത്തി. 28 ലക്ഷം എന്നത് 40 ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്.

തെരഞ്ഞെടുപ്പ് ചെലവില്‍ 2014 നേക്കാള്‍ 10 ശതമാനം വര്‍ദ്ധന 2020 ല്‍ വരുത്തിയിരുന്നു. വോട്ടര്‍മാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനയും പണപെരുപ്പ സൂചികയും അടിസ്ഥാനമാക്കിയാണ് വര്‍ദ്ധന. പാര്‍ലമെന്ററി നിയോജക മണ്ഡലത്തില്‍ 2014 ലെ കണക്ക് പ്രകാരം 70 ലക്ഷം രൂപയായിരുന്നു സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാനുള്ള പരിധി എങ്കില്‍ ഇപ്പോള്‍ 95 ലക്ഷം രൂപയായി കൂട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button