Latest NewsKeralaNewsLiterature

പത്മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി

കല്പറ്റ: ഇരുപത്തിമൂന്നാമത് പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് എഴുത്തുകാരന്‍ ടി പത്മനാഭന്‍ സമ്മാനിച്ചു.

ആധുനിക വയനാടിന്റെ ശില്പികളില്‍ ഒരാളായ എം.കെ പത്മപ്രഭാ ഗൗഡറുടെ സ്മരണാര്‍ഥമുള്ളതാണ് പുരസ്‌കാരം. 75,000 രൂപയും പത്മരാഗക്കല്ലു പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സോഷ്യലിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന് വേണ്ടി സകലതും സമർപ്പിച്ച ആധുനിക വയനാടിന്റെ ശിൽപിയാണ് പത്‌മപ്രഭ.
കല്പറ്റ പുളിയാർമല കൃഷ്‌ണഗൗഡർ ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്‌ടർ എം.വി ശ്രയാംസ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തി. ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ ജീവിതം ഒരു പെൻഡുലം സംവിധായകൻ രഞ്ജിത്ത് പ്രകാശനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button