CricketLatest NewsNewsSports

ഡിവില്ലിയേഴ്സ് ബാംഗ്ലൂരിൽ തിരിച്ചെത്തിയേക്കും: സൂചന നൽകി കോഹ്ലി

മുംബൈ: മുൻ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എ ബി ഡിവില്ലിയേഴ്സ് കളിക്കാരനല്ലാതെ മറ്റൊരു റോളില്‍ ആര്‍സിബി കുപ്പായത്തില്‍ തിരിച്ചെത്തിയേക്കുമെന്ന സൂചന നല്‍കി വിരാട് കോഹ്ലി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോഹ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിവില്ലിയേഴ്സിനെ ഏറെ മിസ് ചെയ്യുന്നുവെന്നും തുടര്‍ച്ചയായി ഞങ്ങൾ സന്ദേശങ്ങളിലൂടെ ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്നും കോഹ്ലി പറഞ്ഞു.

‘സമീപഭാവിയില്‍ തന്നെ ബാംഗ്ലൂര്‍ കുപ്പായത്തില്‍ ഡിവില്ലിയേഴ്സ് തിരിച്ചെത്തിയേക്കും. ഞാനദ്ദേഹത്തെ ഏറെ മിസ് ചെയ്യുന്നു. എങ്കിലും അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്. അദ്ദേഹവും എനിക്ക് സന്ദേശങ്ങള്‍ അയക്കാറുണ്ട്. അമേരിക്കയില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഓഗസ്റ്റ മാസ്റ്റേഴ്സ് എന്ന ഗോള്‍ഫ് ടൂര്‍ണമെന്‍റ് കാണുകയാണ് അദ്ദേഹം’.

Read Also:- കുട്ടികളുടെ മസ്തിഷ്‌ക വികസനത്തിനും വളര്‍ച്ചയ്ക്കും..

‘ഐപിഎല്ലില്‍ ആര്‍സിബിയുടെ കളികള്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അടുത്ത വര്‍ഷം, ആര്‍സിബിക്കായി ഏതെങ്കിലും സ്ഥാനത്ത് അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്’ കോഹ്ലി പറഞ്ഞു. നിലവില്‍, അമേരിക്കയില്‍ നടക്കുന്ന ഗോള്‍ഫ് ടൂര്‍ണമെന്‍റില്‍ അമേരിക്കന്‍ ടീമിനെതിരെ റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ടീമിനെ പ്രതിനിധീകരിച്ച് കളിക്കാനൊരുങ്ങുകയാണ് ഡിവില്ലിയേഴ്സ്. ജൂണ്‍ 30 മുതല്‍ ജൂലൈ ഒന്നുവരെയാണ് ടൂര്‍ണമെന്‍റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button