Latest NewsNewsWomenLife StyleHealth & Fitness

അണ്ഡാശയ അർബുദം:  സൂചനകൾ ശ്രദ്ധിക്കാം  

 

കുടുംബത്തിലെ അർബുദ ചരിത്രം, പ്രായം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ട് റിസ്ക് ഘടകങ്ങൾ പലതാണ്. അണ്ഡാശയത്തിൽ അർബുദകോശങ്ങൾ വളരുന്നത് ആദ്യഘട്ടത്തിൽ തിരിച്ചറിയണമെന്ന് പോലുമില്ല. അർബുദം പുരോഗമിക്കുമ്പോൾ  മാത്രമാണ് പരിശോധന അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നത്. അറിയാതെ പോകുന്ന അണ്ഡാശയ അർബുദം തിരിച്ചറിയാൻ ശരീരം നൽകുന്ന ചില സൂചനകൾ ശ്രദ്ധിക്കാം.

പല കാരണങ്ങൾ മൂലം പലർക്കും വയറ്റിൽ ഗ്യാസ് രൂപപ്പെടാറുണ്ട്. ദഹന പ്രശ്നങ്ങൾ മുതൽ ഇതിന്റെ കാരണവുമാണ്. എന്നാൽ, ഇത് സാധാരണമാണെന്ന് കരുതി വയറ്റിലെ ഉരുണ്ട് കയറ്റവും വയർ വീർത്തിരിക്കലുമൊന്നും കാര്യമാക്കാറില്ല. അതുകൊണ്ടു തന്നെ, അവ അണ്ഡാശയ അർബുദത്തിന്റെ ലക്ഷണമായി പലർക്കും തിരിച്ചറിയാൻ കഴിയാറുമില്ല. പുറം വേദന  അണ്ഡാശയ അർബുദം കൊണ്ടും ഉണ്ടാകാറുണ്ട്. അതുകൊണ്ട്, പതിവായി പുറം വേദന ഉണ്ടാകുന്നവർ ഡോക്ടറെ ബന്ധപ്പെടണം.  മലബന്ധം, അതിസാരം എന്നിവയും ദഹന പ്രശ്നമായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. പക്ഷെ, ഇത്തരം ലക്ഷണങ്ങൾ സ്ത്രീകളിൽ അണ്ഡായശ അർബുദത്തിന്റെ സൂചനയായും ഉണ്ടാകാറുണ്ട്.

നിരന്തരമായ വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും അണ്ഡാശയ അർബുദത്തിന്റെ സാധ്യത കുറയ്ക്കും. പുകയില, മദ്യം, അൾട്രാവയലറ്റ് രശ്മികൾ എന്നിവയിൽ നിന്ന് അകലം പാലിക്കണം.

ഗർഭിണിയാകുന്നത് അണ്ഡാശയ അർബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button