Latest NewsNewsIndia

കാഴ്ച പരിമിതിയുള്ളയാളുടെ മകള്‍ക്ക് ഡോക്ടര്‍ ആകണമെന്നുള്ള ആഗ്രഹം: എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് മോദിയുടെ ഉറപ്പ്

കാഴ്ച സംബന്ധിച്ച് വിഷമങ്ങള്‍ നേരിടുന്ന അയൂബിന്റെ മകള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷകനായത്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബരൂച്ചില്‍ നടന്ന ‘ഉത്ക്കര്‍ഷ് സമാരോഹ്’ എന്ന പരിപാടിക്കിടെയാണ് പ്രധാനമന്ത്രിയുടെ കണ്ണ് നിറഞ്ഞ സംഭവം ഉണ്ടായത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ബരൂച്ചില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.

Read Also:മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധം: ഉത്തരവുമായി യു.പി സർക്കാർ

കാഴ്ച സംബന്ധിച്ച് വിഷമങ്ങള്‍ നേരിടുന്ന അയൂബ് പട്ടേലിന്റെ മകള്‍ക്കാണ് മോദി രക്ഷകനായത്. പ്രധാനമന്ത്രിയോട് സംസാരിക്കുന്നതിനിടെ, തന്റെ പ്രതിസന്ധികളും മക്കളുടെ പഠനത്തെ സംബന്ധിച്ച കാര്യങ്ങളും അയൂബ് പങ്കുവച്ചിരുന്നു. മാത്രമല്ല, മകള്‍ക്ക് ഭാവിയില്‍ ഡോക്ടര്‍ ആകണമെന്നാണ് ആഗ്രഹമെന്നും അയൂബ് മോദിയോട് വെളിപ്പെടുത്തി. തന്റെ പിതാവിന്റെ വിഷമതകള്‍ കേട്ട് മകളും കരഞ്ഞു. ഇത് കണ്ട് വികാരാധീനനായ പ്രധാനമന്ത്രി അയൂബിന്റെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button