KeralaLatest NewsArticleNews

പോലീസ് പ്രൊട്ടക്ഷനോടെ രാത്രി നടത്തം നടത്തിയ ‘അത്ഭുതമാന സ്ത്രീകൾ’! 2022 ക്യൂബളത്തിലെ ഏറ്റവും വലിയ കോമഡി ഷോയെന്ന് അഞ്ജു

50 ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ കേരളത്തിൽ രാത്രിയാത്ര സ്ത്രീകൾ നടത്തണമെങ്കിൽ ആളും അകമ്പടിയും കൂടിയേ തീരു എന്നാണോ?

ബഹിരാകാശത്ത് വനിതകൾ കൂളായി വിനോദസഞ്ചാരം നടത്തുന്ന ഈ കാലഘട്ടത്തിൽ പോലീസ് പ്രൊട്ടക്ഷനോടെ രാത്രി നടത്തം നടത്തിയ ആക്റ്റിവിസ്റ്റുകളെ പരിഹസിച്ച് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്. 2022 ൽ നവോത്ഥാന പുരോഗമന കേരളം എവിടെയെത്തി നിൽക്കുന്നുവെന്നതിൻ്റെ തെളിവാണ് ഈ റോഡ് ഷോയെന്ന് അഞ്ജു പാർവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

2022 ൽ നവോത്ഥാന പുരോഗമന കേരളം എവിടെയെത്തി നില്ക്കുന്നുവെന്നതിൻ്റെ തെളിവാണ് ഈ ചിത്രവും അത് പ്രതിനിധാനം ചെയ്ത തലക്കെട്ടുകളും. നമ്മുടെ കേരളം പാവയ്ക്കാ പോലെ താഴോട്ടു വളർന്നുവെന്നതിൻ്റെ നേർക്കാഴ്ചയാണ് ഇത്. ആളും ആരവങ്ങളും അകമ്പടിയും പോലീസ് പെട്രോളിങ്ങുമായി രാത്രിയിൽ ഒരു റോഡ് ഷോ നടത്തുക. എന്നിട്ട് ഇടതുവശത്തിൻ്റെ ഓരം മാത്രം ചേർന്നു നടന്നു ശീലിച്ച കുറേ സ്വയം പ്രഖ്യാപിത ആക്ടിവിസ്റ്റുകൾ കളർഫുൾ ഡ്രെസ്സൊക്കെയിട്ട് ഈ റോഡ് ഷോയിൽ പങ്കെടുക്കുക. അത് കണ്ട് രോമാഞ്ചിഫിക്കേഷൻ വന്ന എം.എൽ. എ ഇവരെ അത്ഭുത സ്ത്രീകൾ എന്ന് വിശേഷിപ്പിക്കുക! അത് കണ്ട് അന്തവും കുന്തവുമില്ലാത്ത അന്തംസ് കയ്യടിക്കുക .

read also: എംപിക്ക് നാട്ടുകാരുടെ വക സമ്മാനമായി രണ്ടായിരം കുടകൾ, സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് എഎ റഹീം

എന്തൊക്കെ പ്രഹസനങ്ങളാണ് സജീ? ബഹിരാകാശത്ത് വനിതകൾ കൂളായി വിനോദസഞ്ചാരം നടത്തുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ പോലീസ് പ്രൊട്ടക്ഷനോടെ രാത്രി നടത്തം നടത്തിയ ഈ അത്ഭുതമാന സ്ത്രീകൾ പൊതുസമൂഹത്തിന് നല്കിയ സന്ദേശം എന്താണ്? പ്രബുദ്ധ നവോത്ഥാന കേരളത്തിലെ പുരുഷുപ്രജകൾ അത്രമേൽ പ്രശ്നക്കാരാണ് എന്നോ? സ്ത്രീ സുരക്ഷയ്ക്ക് 50 ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ കേരളത്തിൽ രാത്രിയാത്ര സ്ത്രീകൾ നടത്തണമെങ്കിൽ അതിന് ആളും അകമ്പടിയും കൂടിയേ തീരു എന്നാണോ? അതോ ഒറ്റയ്ക്ക് രാത്രിയാത്ര ചെയ്യാൻ പറ്റാത്ത ഒരിടമാണ് നവോത്ഥാന പ്രബുദ്ധ കേരളം എന്നോ?

പത്തു നാല്പതു കൊല്ലം മുമ്പ് കേരളം ഇങ്ങനെ പുരോഗമിക്കും മുന്നേ തല ചുമടായി പച്ചക്കറിയും മറ്റും ചുമന്ന് രാത്രി രണ്ടിനും മൂന്നിനും ഒക്കെ സ്ത്രീകൾ ചെറു സംഘങ്ങളായി തിരിഞ്ഞ് തിങ്കൾ ചന്തയിലും ഞായർ ചന്തയിലും കച്ചവടത്തിനായി എത്താൻ വീടുകളിൽ നിന്നും ഇറങ്ങിയിരുന്നു. അന്ന് അവർക്ക് ഇതു പോലെ സംരക്ഷണം നല്കാൻ ആരുമുണ്ടായിരുന്നില്ല. എന്തിന് വഴിവിളക്കുകൾ പോലും ഉണ്ടായിരുന്നില്ല. അമ്പത് ലക്ഷത്തിൻ്റെ മതിലു കെട്ടാതെ തന്നെ സുരക്ഷിതയാവാൻ അന്നത്തെ സ്ത്രീകൾക്ക് അറിയുമായിരുന്നു. രാത്രിയെ പകലാക്കി നിർഭയം സഞ്ചരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു മനുഷ്യരേ!

കാലം മാറിയപ്പോൾ നാട് വികസിച്ചു. പക്ഷേ മനുഷ്യരുടെ മനസ്സ് ചുരുങ്ങി പോയി. മലയാളി ആധുനികതയുടെ പിന്നാലെ പായുന്ന കൂട്ടത്തിൽ പൈതൃകമായി കിട്ടിയ പല നല്ല ശീലങ്ങളെയും കൈവിട്ടു. പിഞ്ചു ശരീരങ്ങളിൽ വരെ കാമം തിരയാൻ അവൻ ശീലിച്ചു. പത്തു വയസ്സുകാരിയിൽ കാമം കണ്ട മഞ്ച് കുമാരന്മാരെ ലവ് വാട്ട് യു ആർ എന്ന് പ്രോത്സാഹിപ്പിക്കാൻ ആളുണ്ടായി. ഗുൽമോഹർ ചോട്ടിലെ ചേച്ചിപ്പെണ്ണുങ്ങളോട് ആദരവാൽ ആദരവ് തോന്നണമെങ്കിൽ സെക്സ് സംസാരിക്കണമെന്ന നിബന്ധനയുണ്ടായി. കൺസൻ്റ് എന്ന വാക്കും കൈയിൽ പിടിച്ച് ഞരമ്പന്മാർ നാലുപാടും പുരോഗമനം പറയാൻ തുടങ്ങി. വീ വാണ്ട് സെക്ഷ്വൽ ഫ്രീഡം എന്ന മുദ്രാവാകൃങ്ങൾ കലാലയ കവാടങ്ങളിൽ നിരന്നു തുടങ്ങി. ഒടുക്കം എന്തായി?

സ്വന്തം മുറിയിലെ നാലു ചുമരുകൾക്കുള്ളിൽ പോലും പെണ്ണ് സുരക്ഷിതയല്ലെന്ന് ജിഷയിലൂടെ നാം കണ്ടു. ഓടുന്ന ട്രെയിനിൽ അവർ സുരക്ഷിതയല്ലെന്ന് സൗമ്യ അടിവരയിട്ടു. പിഞ്ചു മേനികൾ കൊത്താൻ പറക്കുന്ന കഴുകന്മാർ ചുറ്റിലുമുണ്ടെന്ന് വാളയാറിലെ തൂങ്ങിയാടിയ കുഞ്ഞുങ്ങൾ സാക്ഷ്യം പറഞ്ഞു. രോഗാവസ്ഥയിൽ വരെ കേരളത്തിലെ സ്ത്രീകൾ സുരക്ഷിതയല്ലെന്ന് കേട്ടുകേൾവിയില്ലാത്ത ആബുലൻസ് പീഡനം തെളിയിച്ചു. അങ്ങനെ എണ്ണിയാൽ തീരാത്ത അത്രയും പീഡനങ്ങളാണ് ഒരു പത്തുകൊല്ലത്തിനിടയിൽ സാക്ഷര പ്രബുദ്ധ കേരളത്തിൽ നടന്നു.

സൂര്യചന്ദ്രന്മാരുടെ വരവിനെയും പോക്കിനെയും അടിസ്ഥാനമാക്കി മാത്രമുള്ളതല്ല സ്ത്രീ സുരക്ഷിതത്വം എന്നു മനസ്സിലാക്കാൻ കഴിയാത്ത മരയൂളകളുടെ ഈ റോഡ് ഷോ തുറന്നു കാട്ടുന്നുണ്ട് അഭിനവ കേരളം സ്ത്രീ സുരക്ഷയിൽ എത്ര പിന്നിലാണെന്ന്. ഇത് മുന്നേറ്റമല്ല! പിന്നിലേയ്ക്കുള്ള നടത്തമാണ്. പെൺകുട്ടി സ്റ്റേജിൽ കയറിയാൽ മാനം ഇടിയും എന്ന ഗോത്രശാസനത്തിനെതിരെ ചെറുവിരൽ അനക്കാൻ പോലും ത്രാണിയില്ലാത്ത ഇവറ്റകളുടെ ഈ ചീപ്പ് ഷോയെ അർഹിച്ച അവഗണനയോടെ തള്ളിക്കളയുന്നുണ്ട് ബോധമുള്ള മനുഷ്യർ.

2022 ക്യൂബളത്തിലെ ഏറ്റവും വലിയ കോമഡി ഷോ ആണ് ഈ റോഡ് ഷോ . അപ്പോൾ 2022ലെ ബെസ്റ്റ് കൊമേഡിയൻ ആര് എന്നതിൻ്റെ ഉത്തരം എന്തായിരിക്കും? ഈ ചീപ്പ് പെയ്ഡ് ഷോയിലെ പാർട്ടിസിപ്പൻസിനെ അത്ഭുത സ്ത്രീകൾ എന്ന് വിശേഷിപ്പിച്ച ആ അത്ഭുതമാന മനുഷ്യൻ തന്നെ

shortlink

Related Articles

Post Your Comments

Related Articles


Back to top button