Latest NewsNewsIndia

മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി. നിയമസഭയും കൗണ്‍സിലും അനിശ്ചിതമായി പിരിഞ്ഞതിനാൽ, ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെയാണ് ബിൽ പാസാക്കിയത്. നിയമസഭാ സമ്മേളനവും കൗണ്‍സിലും നീട്ടിവെച്ചതിനെ തുടര്‍ന്ന്, ബില്‍ പാസാക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭയ്ക്ക് മുന്നില്‍ വെക്കുകയായിരുന്നെന്ന്, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

എന്നാൽ, ഓര്‍ഡിനന്‍സിലൂടെ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കം ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. ‘എന്തിനാണ് കര്‍ണാടക സര്‍ക്കാര്‍ ഇതിന് ഇത്ര തിടുക്കം കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സര്‍ക്കാരിന് ഏതെങ്കിലും വികസന അജണ്ട ഉണ്ടെങ്കില്‍, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കണം,’ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു.

ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണ്, ഞാനും അതേ: വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി

പുതിയ നിയമപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് മൂന്ന് മുതൽ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീകളെയോ പട്ടികജാതി-പട്ടികവര്‍ഗക്കാരെയോ, മതം മാറ്റിയാല്‍ മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്ന് മുതൽ പത്തു വര്‍ഷം വരെ തടവും, ഒരു ലക്ഷം വരെ പിഴ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button