Latest NewsNewsLife StyleHealth & Fitness

വ്യായാമത്തിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കൂ

ദിവസവും വ്യായാമം ചെയ്യുന്നവരായി നിരവധി ആളുകളുണ്ട് നമുക്ക് ചുറ്റും. എന്നാൽ, വ്യായാമത്തിന് മുമ്പ് ഭക്ഷണം കഴിക്കണോ ശേഷം ഭക്ഷണം കഴിക്കണോ എന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും സംശയമാണെന്ന് മാത്രം. എന്നാൽ, വ്യായാമത്തിന് മുമ്പ് ചില ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ട് തെറ്റില്ല. അങ്ങനെയെങ്കിൽ ആ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ഏത്തപ്പഴം

ഏത്തപ്പഴത്തിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ശരീരത്തിന് നല്ല തോതില്‍ ഊര്‍ജ്ജം പകരും. വ്യായാമത്തിന് 45 മിനുറ്റ് മുമ്പായി ഇടത്തരം വലിപ്പത്തിലുള്ള ഒരു ഏത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

മാതളം

വ്യായാമത്തിന് മുമ്പായി കഴിക്കാവുന്ന ഏറ്റവും നല്ല പഴമേതെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ പറയാം അത് മാതളമാണ്. അത്രമാത്രം ​ഗുണങ്ങളാണ് മാതളത്തിനുള്ളത്. ഊര്‍ജ്ജോത്പാദനം മാത്രമല്ല, വ്യായാമത്തിന് ശേഷമുള്ള നെഞ്ചെരിച്ചിലിനും ഇത് നല്ലതാണ്.

Read Also : പ്രകാശ് രാജ് രാജ്യസഭയിലേക്ക്? മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ചർച്ചയാകുന്നു

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പച്ചയ്ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ജ്യൂസാക്കി കഴിക്കാവുന്നതാണ്. രക്തം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

ഓട്മീല്‍

ഓട്‌സും ശരീരത്തിന് ഊര്‍ജ്ജം തന്നെയാണ് പകരുക. ഓട്മീലുണ്ടാക്കുമ്പോള്‍ അല്‍പം തേനും ഫ്രൂട്ട്‌സുമെല്ലാം ചേര്‍ത്താല്‍ അത് സമ്പന്നമായ ഭക്ഷണമായി.

നട്‌സ്

പ്രോട്ടീനിന്റെയും കൊഴുപ്പിന്റേയും കേന്ദ്രങ്ങളാണ് നട്‌സ്. ഇതും ശരീരത്തിന് ആവശ്യമായ സ്റ്റാമിന തന്നെയാണ് നല്‍കുക. കപ്പലണ്ടി, ബദാം, പിസ്ത തുടങ്ങിയവയോ അല്ലെങ്കില്‍ ഇവയില്‍ നിന്നുണ്ടാക്കുന്ന ഏതെങ്കിലും ബട്ടറോ വ്യായാമത്തിന് മുമ്പ് കഴിക്കാവുന്നതാണ്.

യോഗര്‍ട്ട്

എളുപ്പത്തില്‍ ദഹിക്കുകയും അതേസമയം, ശരീരത്തെ തണുപ്പിച്ച് ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യും. അതിനാല്‍, വ്യായാമത്തിന് മുമ്പായി ഒരു കപ്പ് യോഗര്‍ട്ട് കഴിക്കുന്നതും നല്ലതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button