Latest NewsNewsLife StyleHealth & Fitness

സ്ത്രീകളിലെ അമിതരോമവളര്‍ച്ച തടയാൻ

സ്ത്രീകളില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിയ്ക്കുമ്പോഴാണ് അമിതരോമവളര്‍ച്ച ഉണ്ടാവുന്നത്. ഇതിനെ പ്രതിരോധിയ്ക്കാന്‍ ഇടയ്ക്കിടയ്ക്ക് വാക്‌സ് ചെയ്ത് കളയുന്നവര്‍ ചില്ലറയല്ല. എന്നാല്‍, വേദനയില്ലാതെ ഇത്തരത്തിലൊരു പ്രശ്നത്തെ നമുക്ക് നേരിടാവുന്നതാണ്. അതിനായി ചെയ്യേണ്ട ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളും പാലും ചേര്‍ന്ന മിശ്രിതമാണ് മറ്റൊന്ന്. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളും അല്‍പം പാലും മിക്‌സ്‌ ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 25 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ രോമം പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏത് പ്രതിസന്ധിക്കും പരിഹാരമാണ് ഇത്.

നല്ലൊരു വാക്സ് ആണ് പഞ്ചസാരയും തേനും. പാര്‍ശ്വഫലങ്ങളില്ലാതെ രോമത്തെ മുഴുവനായി ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ അല്‍പം നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ഈ മിശ്രിതം എല്ലാം കൂടി 3 മിനിട്ടോളം ചൂടാക്കുക. തണുത്തതിനു ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ രോമവളര്‍ച്ചയും ഫലപ്രദമായി നേരിടുന്നു.

Read Also : നല്ല ഉറക്കം കിട്ടുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മുട്ട ഫേസ്മാസ്‌ക് ആണ് മറ്റൊന്ന്. മുട്ടയുടെ വെള്ള മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. ഇത് പൂര്‍ണമായും രോമത്തെ ഇല്ലാതാക്കി രോമവളര്‍ച്ച കുറയ്ക്കുന്നു. മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ക്കൊന്നും തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതാണ് സത്യം.

സൗന്ദര്യസംരക്ഷണത്തിന് യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് നാരങ്ങ നീരും തേനും. ഇത് ഉപയോഗക്കുന്നത് എങ്ങനെയെന്ന് നോക്കാം. നാരങ്ങ നീരും തേനും 15 മിനിട്ടോളം മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്യുക. ഇത് ഉടന്‍ തന്നെ ഫലം നല്‍കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button