WayanadKeralaNews

ഉയർത്തെഴുന്നേറ്റ് ടൂറിസം മേഖല, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന

വയനാട് ജില്ലയിൽ 2020 നെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം ഇരട്ടിയിലധികമാണ്

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നും കരകയറാൻ ഒരുങ്ങി ടൂറിസം മേഖല. കോവിഡ് കാലത്ത് രാജ്യാന്തര വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ടൂറിസത്തെ ഗണ്യമായ രീതിയിൽ ബാധിച്ചിരുന്നു. എന്നാൽ, നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ 2020 നെ അപേക്ഷിച്ച് 51 ശതമാനത്തിലധികം വർദ്ധനവാണ് 2021 ൽ ഉണ്ടായത്.

2021ൽ 75,37,617 സഞ്ചാരികളാണ് വിവിധ ജില്ലകളിൽ എത്തിയത്. 2020ൽ ഇത് 49,88,972 ആയിരുന്നു. ഏതാണ്ട് കാൽ കോടിയിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2019നെ അപേക്ഷിച്ച് 2021ൽ സഞ്ചാരികളുടെ എണ്ണത്തിൽ 59 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. വയനാട് ജില്ലയിൽ 2020 നെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം ഇരട്ടിയിലധികമാണ്.

Also Read: ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് ടൂറിസം വകുപ്പ് സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button